ഹൂസ്റ്റണ്‍: വടക്കൻ ഹൂസ്റ്റണിലെ ഭക്ഷണശാലയിൽ വ്യാജ ഡോളറുമായെത്തിയ കവർച്ചക്കാരനെ ജീവനക്കാരൻ വെടിവച്ചു കൊന്നു. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം.
20 വ്യാജ ഡോളറുമായാണ് ഇയാൾ ഭക്ഷണശാലയിലെത്തിയത്. ഡോളർ വ്യാജമെന്ന് ഭക്ഷണശാലയിലെ ജീവനക്കാരൻ സംശയം പറഞ്ഞപ്പോൾ അക്രമി തോക്ക് ചൂണ്ടി വെടിയുതിർത്തു. ഉടൻ തന്നെ ജീവനക്കാരൻ തന്റെ കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അക്രമിയെ വെടിവച്ചു വീഴ്ത്തി.
സംഭവസമയത്ത് കടയിൽ മറ്റാരുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. വെടിവച്ച ജീവനക്കാരനെതിരേ പോലീസ് കേസെടുത്തിട്ടില്ല.