ഷിക്കാഗോ: ഫോമ സെൻട്രൽ റീജണ്‍ ടാക്സ് ഫോഴ്സ് കോർഡിനേറ്റർ സുബാഷ് ജോർജിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നു ഷിക്കാഗോ ഇന്ത്യൻ കോണ്‍സുലേറ്റിൽ പേര് നൽകിയ 24 പേരേയും ജൂലൈ ഒന്നിനു യാത്രതിരിക്കുന്ന ഷിക്കാഗോ- കൊച്ചി എയർ ഇന്ത്യ വിമാനയാത്രക്കാരിൽ ഉൾപ്പെടുത്തിയതിനും, ആലപ്പുഴ സ്വദേശി ഷാൻ കൃഷ്ണന്റെ രണ്ടു വയസുള്ള അമേരിക്കൻ പൗരത്വമുള്ള കുട്ടിക്ക് ഒസിഐ കാർഡ് നന്ദി രേഖപ്പെടുത്തുന്നതിനും ഷിക്കാഗോ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ അമിത് കുമാറുമായി കൂടിക്കാഴ്ച നടത്തി.
ഷിക്കാഗോയിൽ അമിത് കുമാർ കോണ്‍സുലേറ്റ് ജനറലായി ചാർജ് എടുത്തശേഷം ആദ്യമായാണ് മലയാളി കമ്യൂണിറ്റിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും, ഫോമ ടാക്സ് ഫോഴ്സിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു.
നിലവിലുള്ള അറിയിപ്പ് അനുസരിച്ച് ജൂലൈ ഒന്നിന് രാവിലെ ഏഴിന് എല്ലാ യാത്രക്കാരും എയർ പോർട്ടിൽ എത്തിച്ചേരണമെന്നും എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അറിയിക്കുന്നതാണെന്നും അധികൃതർ അറിയിച്ചു. ഇതിനുവേണ്ടുന്ന എല്ലാ സാഹചര്യങ്ങളും ഒരുക്കിതന്ന കോണ്‍സുലേറ്റ് ജനറൽ അമിത് കുമാർ, മിഡ് വെസ്റ്റ് എയർ ഇന്ത്യ ലിമിറ്റഡ് മാനേജർ മാലിനി വൈദ്യനാഥൻ എന്നിവരോടും ഇതിന്റെ ഏകോപനത്തിനായി പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരോടും ഫോമാ സെൻട്രൽ റീജിയൻ ടാക്സ് ഫോഴ്സ് കോർഡിനേറ്റർ സുബാഷ് ജോർജ്, റീജണൽ വൈസ് പ്രസിഡന്റ് ബിജി ഇടാട്ട്, യൂത്ത് കോർഡിനേറ്റർ കാൽവിൻ കവലയ്ക്കൽ എന്നിവർ നന്ദിയും കടപ്പാടും അറിയിച്ചു.
റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം