കുവൈറ്റ് സിറ്റി : കോവിഡ് ജാഗ്രതയുടെ ഭാഗമായി ഷോപ്പിംഗിനായി ഏർപ്പെടുത്തിയ ബാർകോഡ് സംവിധാനം നിർത്തലാക്കണമെന്ന് യൂണിയൻ ഓഫ് കണ്‍സ്യൂമർ കോപ്പറേറ്റീവ് സൊസൈറ്റീസ് ഫെഡറേഷൻ ചെയർപേഴ്സണ്‍ ഫഹദ് അൽ ഖഷ്തി വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
കുവൈത്തിൽ കോവിഡ് വ്യാപനം കുറക്കുന്നതിനായി സർക്കാർ നടപ്പാക്കിയ പ്രീ ബുക്കിംഗ് സംവിധാനത്തോട് മികച്ച നിലയിലാണ് കോ ഓപ്പറേറ്റീവ് സൂപ്പർമാർക്കറ്റുകൾ സഹകരിച്ചത്. കർഫ്യൂ ഇളവ് പ്രഖ്യാപിച്ച സമയങ്ങളിൽ ഷോപ്പിംഗാനായുള്ള നിയന്ത്രണങ്ങൾ പൂർണമായും നീക്കി പ്രീ ബുക്കിംഗ് കർഫ്യൂ സമയങ്ങളിൽ മാത്രമായി കുറയ്ക്കണമെന്ന് ഫഹദ് അൽ ഖഷ്തി പറഞ്ഞു.
ലോക്ഡൗണ്‍ ഇല്ലാത്ത മേഖലകളിൽ ഉപഭോക്താക്കളുടെ ഷോപ്പിംഗ് താമസ സ്ഥലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗൾഫിൽ രോഗമുക്തിയിൽ ഒന്നാം സ്ഥാനം കുവൈത്തിനാണ്. ആകെ രോഗികളുടെ എണ്ണത്തിൽ 70.10 ശതമാനം പേർക്കും ഇതുവരെയായി രോഗം ഭേദമായിട്ടുണ്ട്. അഞ്ച് ഘട്ടങ്ങളിലായി ജനജീവിതം സാധാരണ രീതിയിലേക്ക് കൊണ്ടുവരുന്ന സർക്കാരിന്റെ എല്ലാ നടപടികൾക്കും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ