മസ്കറ്റ്: ഒമാൻ സീറോ മലങ്കര കത്തോലിക്കാ കൂട്ടായ്മയുടെ ഇരുപതാമത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി "സ്പീക്അപ്' ഓണ്ലൈൻ പ്രസംഗ മൽസരം നടന്നു. വിവിധ ഗൾഫ് രാജ്യങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടു നടന്ന മൽസരത്തിൽ ജൂണിയർ വിഭാഗത്തിൽ കാതറിൻ തോമസും (അബൂദാബി) സീനിയർ വിഭാഗത്തിൽ അമല ബാബുവും (അബുദാബി) മുതിർന്നവരുടെ വിഭാഗത്തിൽ അനു ജിബിനും സമ്മാനാർഹരായി (ദുബായ്) മൂന്ന് വിഭാഗങ്ങളിലായി നാൽപതോളം പേർ ഫൈനലിൽ മാറ്റുരച്ചു.
ജൂണിയർ വിഭാഗത്തിൽ അബുദാബിയിൽ നിന്നുള്ള ആൻ എൽസ ഫിലിപ്, റിയ റേച്ചൽ റ്റോണി (ഷാർജ) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഷാർജയിൽ നിന്നുള്ള ക്രിസ്റ്റി മാത്യുവും, അലൻ എബ്രഹാം മാരേട്ടും രണ്ടും മൂന്നും സ്ഥാനത്തെത്തി. മുതിർന്നവരുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം ഷാർജയിൽ നിന്നുള്ള ജിഷ മേരി അലക്സാണ്ടറൂം, മൂന്നാം സ്ഥാനം ദുബായിൽ നിന്നുള്ള ട്രീസാ ജെസി ജോസും, അബുദാബിയിൽ നിന്നുള്ള ലിൻസി ഡേവിഡും പങ്കിട്ടു.
കത്തോലിക്കാ യുവജന കമ്മീഷൻ ചെയർമാൻ റവ. ഡോ. വിൻസന്റ് മാർ പൗലോസ് പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. ഒമാൻ സീറോ മലങ്കര കൂട്ടായ്മ ഡയറക്ടർ റെവ. ഫാ. ഫിലിപ് നെല്ലിവിള വിജയികളെ പ്രഖ്യാപിച്ചു.
ഒമാൻ കൂട്ടായ്മ ഡയറക്ടർ ഡോ. ജോണ് ഫിലിപ്സ് മാത്യു, ജിസിസി. കോ- ഓർഡിനേറ്റർ ഫാ. മാത്യു കണ്ടത്തിൽ, യുഎഇ. എംസിവൈഎം ഡയറക്ടർ ഫാ. എബ്രഹാം തൈപ്പറന്പിൽ, ഒമാൻ എംസിവൈഎം പ്രസിഡന്റ് ഷെറിൻ മാത്യു, സെക്രട്ടറി സിബിൻ ജോണ്, ട്രഷറർ ജിബിൻ അലക്സ്, റൂവി എംസി വൈ എം യൂണിറ്റ് പ്രസിഡന്റ് സ്റ്റെബിൻ ഈപ്പൻ തുടങ്ങിയർ പ്രസംഗിച്ചു. ഒഎസ്എംസിസി ജനറൽ സെക്രട്ടറി റോണാ തോമസ്, ഖജാൻജി ബാബു മാത്യു, മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ആനിമേറ്റേഴ്സായ എം. ഡി. അലക്സാണ്ടർ, ലീനാ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സേവ്യർ കാവാലം