കുവൈറ്റ് സിറ്റി : ഓഗസ്റ്റ് ഒന്നു മുതൽ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള മൂന്നാംഘട്ട പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി സർക്കാർ വക്താവ് താരിഖ് അൽ മുസറാം അറിയിച്ചു.
ആരോഗ്യ മാർഗനിർദേശങ്ങൾ അനുസരിച്ച് 30 ശതമാനം സർവീസുകളാണ് ആരംഭിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാം ഘട്ടത്തിൽ ഇത് 60 ശതമാനമായി ഉയർത്തും. കോവിഡ് ജാഗ്രതയുടെ ഭാഗമായി കഴിഞ്ഞ മാർച്ച് പതിനൊന്നിനാണ് കുവൈത്തിൽ നിന്നുള്ള വാണിജ്യ വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വാണിജ്യ വിമാനങ്ങൾക്ക് വിലക്കുണ്ടായിരുന്നുവെങ്കിലും നിയന്ത്രണങ്ങൾക്ക് വിധേയമായി കാർഗോ സർവീസുകൾ നടത്തിയിരുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ