കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ച് മരിച്ച തൃശൂർ പെരുന്പിലാവ് വില്ലന്നൂർ സ്വദേശി പള്ളിക്കര വളപ്പിൽ അബ്ദുൾ റസാഖ്(60)ന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സുലൈബിക്കാത്ത് ഖബർസ്ഥാനിൽ സംസ്കരിച്ചു.
കഴിഞ്ഞ ഏതാനും ആഴ്ച്ചകളിലായി മിശ്രിഫ് ഫീൽഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അബ്ദുൽ റസാഖിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് അദാൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കളുടെ ആവശ്യം കെ.എംസിസി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ആശുപത്രി മേധാവികളുമായി ചർച്ച ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ അവർ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പെട്ടെന്ന് രോഗം കൂടുതൽ വഷളായതിനെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
സുലൈബിക്കാത്തിൽ നടന്ന സംസ്കാര ചടങ്ങിൽ മക്കളായ ഫാസിൽ, നൗഫൽ, സഹോദരനും കുവൈത്ത് കെ.എംസിസി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ലത്തീഫ്,
കുവൈത്ത് കെ.എംസിസി പ്രസിഡന്റ് ഷറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് പേരാന്പ്ര, ഹാരിസ് വള്ളിയോത്ത്, ഫാസിൽ കൊല്ലം, ഇല്യാസ് മൗലവി, ഡോക്ടർ അബ്ദുൾ ഹമീദ്,മുഹമ്മദ് അബ്ദുൾ സത്താർ, മുഹമ്മദ് കമാൽ, ഫൈസൽ വേങ്ങര, റാഷിദ് കുന്നംകുളം, അൻവർ കുന്ദമംഗലം എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ