+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍

ദോഹ: ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍ പിറവം നിയോജക മണ്ഡലത്തിലും സമീപ പഞ്ചായത്തുകളിലും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതിരുന്ന പതിനഞ്ചോളം നിർധനരായ കുട്ടികള്‍ക്ക് എല്‍ഇഡി ടിവി വിതരണം ചെയ്തു. പിറവം
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് സഹായ ഹസ്തവുമായി ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍
ദോഹ: ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍ പിറവം നിയോജക മണ്ഡലത്തിലും സമീപ പഞ്ചായത്തുകളിലും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതിരുന്ന പതിനഞ്ചോളം നിർധനരായ കുട്ടികള്‍ക്ക് എല്‍ഇഡി ടിവി വിതരണം ചെയ്തു.

പിറവം ഐബിയില്‍ നടന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എംഎല്‍എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എട്ടു പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ടിവി വിതരണം ചെയ്തു. തുടര്‍ന്നു പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സുമിത് സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഏഴു പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ടിവികള്‍ വിതരണം ചെയ്തു.

പരിപാടികളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലെ അധ്യക്ഷന്മാരായ റോയ് അബ്രഹാം, ഒ.എന്‍ വിജയന്‍, ജെസി പീറ്റര്‍, അമ്മിണി ജോര്‍ജ്, മിനി കുമാരി, രമണി ജനകന്‍, ലതാ ശിവന്‍ മെമ്പര്‍മാരായ കെ.ആര്‍ ജയകുമാര്‍, ബീന, പിറവം മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി സലിം, പൊതു പ്രവര്‍ത്തകര്‍, ഖത്തര്‍ പിറവം പ്രവാസി അസോസിയേഷന്‍ പ്രതിനിധികളായ സിനി അപ്പു, ലാല്‍ജിന്‍, സജു ഡേവിഡ് ഹെലീന ലാല്‍ജിന്‍ എന്നിവര്‍ പങ്കെടുത്തു.