+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയിൽ ഒരു കുടുംബത്തിലെ 18 പേർക്ക് കോവിഡ്

ടെക്സസ്: ഡാളസ് കൗണ്ടി കാരൾട്ടൺ സിറ്റിയിലെ ഒരു വീട്ടിൽ 18 പേർക്ക് കൊറോണ വൈറസ് പോസിറ്റീവ്. ഇവരിൽ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മേയ് 30 നാണ് കോവിഡ് 19 ന്‍റെ വ്യാപനം ഇവിടെ ആരംഭിക്കുന
അമേരിക്കയിൽ ഒരു കുടുംബത്തിലെ  18 പേർക്ക് കോവിഡ്
ടെക്സസ്: ഡാളസ് കൗണ്ടി കാരൾട്ടൺ സിറ്റിയിലെ ഒരു വീട്ടിൽ 18 പേർക്ക് കൊറോണ വൈറസ് പോസിറ്റീവ്. ഇവരിൽ 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മേയ് 30 നാണ് കോവിഡ് 19 ന്‍റെ വ്യാപനം ഇവിടെ ആരംഭിക്കുന്നത്. ജന്മദിനാഘോഷ പാർട്ടിയിൽ പങ്കെടുത്ത ഏക ബന്ധുവിൽ കണ്ടെത്തിയ കോവിഡ് രോഗബാധ ആ പാർട്ടിയിൽ പങ്കെടുത്ത മറ്റു കുടുംബാംഗങ്ങൾക്കും ലഭിച്ചു. ഏഴു പേരിലാണ് ആദ്യം രോഗം പോസിറ്റിവാണെന്നു കണ്ടെത്തിയത്. തുടർന്നു പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരിൽ നടത്തിയ പരിശോധനയിൽ 12 പേരിൽ കൂടി വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.

പെർ ബർബോസായുടെ മകൾക്ക് 30 വയസ് തികയുന്ന ദിവസം സംഘടിപ്പിച്ച ജന്മദിന പാർട്ടിയാണ് ഇത്രയും പേരിൽ രോഗബാധ വ്യാപിക്കുന്നതിന് ഇടയാക്കിയത്. പാർട്ടിക്കു മുൻപ് ഇവർ ഗോൾഫും കളിച്ചിരുന്നതായി ബർബോസ പറഞ്ഞു. ബർത്ത് ഡേ പാർട്ടിയിൽ സോഷ്യൽ ഡിസ്റ്റൻസിംഗും മാസ്ക്കും പലരും ധരിച്ചിരുന്നുവെങ്കിലും കോവിഡിനെ തടയിടാനായില്ല. ഇതിൽ രണ്ടു കുട്ടികളും രണ്ടു ഗ്രാന്‍റ് പേരന്‍റ്സും ഒരു കാൻസർ രോഗിയും ബർബോസായുടെ മാതാപിതാക്കളും ഉൾപ്പെടുന്നു. ഇവർ 68 വർഷമായി സന്തുഷ്ട കുടുംബജീവിതം നയിച്ചുവരികയായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ