+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫൊക്കാന തെരഞ്ഞെടുപ്പ്: ട്രസ്റ്റീ ബോർഡ് തീരുമാനം സ്വാഗതം ചെയ്യുന്നതായി സണ്ണി മറ്റമന

ഫ്ലോറിഡ: ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടത്താനുള്ള ട്രസ്റ്റീ ബോർഡിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ട്രഷറർ സ്ഥാനാർഥിയും ഫൗണ്ടേഷൻ വൈസ് ചെയർമാനും മുൻ ആർവിപി യുമായ സണ്ണി മറ്റമന. തിക
ഫൊക്കാന തെരഞ്ഞെടുപ്പ്: ട്രസ്റ്റീ ബോർഡ് തീരുമാനം സ്വാഗതം ചെയ്യുന്നതായി സണ്ണി മറ്റമന
ഫ്ലോറിഡ: ഫൊക്കാനയുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടത്താനുള്ള ട്രസ്റ്റീ ബോർഡിന്‍റെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ഫൊക്കാന ട്രഷറർ സ്ഥാനാർഥിയും ഫൗണ്ടേഷൻ വൈസ് ചെയർമാനും മുൻ ആർവിപി യുമായ സണ്ണി മറ്റമന. തികച്ചും നീതിയുക്തവും ജനാധിപത്യപരവുമായ തീരുമാനമാണ് ബോർഡ് കൈകൊണ്ടതെന്നും മലയാളി അസോസിയേഷൻ ഓഫ് താമ്പ(മാറ്റ്)യുടെ ട്രസ്റ്റീ ബോർഡ് ചെയർമാൻ കൂടിയായ സണ്ണി വ്യക്തമാക്കി.

കൺവൻഷനും തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താതിരിക്കുന്നതാണ് കൺവൻഷന്‍റെ നടത്തിപ്പിന് നല്ലത്.കൺവൻഷനിൽ കുടുംബത്തോടൊപ്പം പങ്കെടുക്കുന്നവർക്ക് കുടുംബാന്തരീക്ഷം നിലനിർത്തേണ്ടത് അനിവാര്യമാണ്. പലപ്പോഴും തെരെഞ്ഞെടുപ്പ് സംബന്ധിച്ച തർക്കങ്ങളും വഴക്കുകളും കുടുംബത്തോടൊപ്പം കൺവൻഷനിൽ പങ്കെടുക്കാനെത്തുന്ന കുടുംബങ്ങളുടെ അതൃപ്തിക്കു പാത്രമാകാറുണ്ട്. മുൻ കാലങ്ങളിൽ ആയിരങ്ങൾ പങ്കെടുത്തിരുന്ന കൺവൻഷനുകളിൽ നിന്ന് കുടുംബങ്ങൾ അകന്നു പോകാൻ കാരണം ഇത്തരം തർക്കങ്ങളും വഴക്കുകളും നിലനിൽക്കുന്ന ന്തരീക്ഷമുള്ളതുകൊണ്ടാണെന്നും സണ്ണി ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രക്രീയ പോസ്റ്റൽ ബാലറ്റ് വഴിയോ ഓൺലൈൻ സംവീധാനങ്ങൾ വഴിയോ നടത്തുന്നതാണ് ഏറെ ജനാധിപത്യപരമായ രീതി. വോട്ടിംഗിനു അവകാശമുള്ള എല്ലാവർക്കും തെരഞ്ഞെടുപ്പ് പ്രകീയയിൽ ഭാഗമാകണമെങ്കിൽ ഇത്തരം സംവിധാനമാണ് ഏറ്റവും അഭികാമ്യം. തെരഞ്ഞെടുപ്പ് മുൻകൂട്ടി നടത്തിയ ശേഷം പുതിയ ഭാരവാഹികൾ കൺവെൻഷനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നതായിരിക്കും നല്ലത്. എക്സിക്യൂട്ടീവിന് കൺവൻഷൻ മാറ്റി വയ്ക്കാൻ അധികാരമുണ്ട്‌. എന്നാൽ തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് ബോർഡ് നിയമിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ തെരഞ്ഞെടുപ്പിലും ദൂരക്കൂടുതൽ മൂലം വോട്ടവകാശം വിനിയോഗിക്കാൻ പറ്റാത്ത നിരവധി ഡെലിഗേറ്റുമാരുണ്ട് . ന്യൂജേഴ്‌സി- ന്യൂയോർക്ക് മേഖലകളിൽ നടക്കുന്ന കൺവൻഷനുകളിൽ കലിഫോർണിയ, ടെക്സസ് ഫ്ലോറിഡ മേഖലകളിലെ വളരെ കുറച്ചുപേർ മാത്രമേ സംബന്ധിക്കാറുള്ളു. കൺവൻഷന്‍റെ റജിസ്ട്രേഷൻ ഫീസിന് പുറമെ വിമാന ടിക്കറ്റിനുള്ള ഭരിച്ച തുക താങ്ങാൻ കഴിയാത്തതിനെതുടർന്ന് പല ഡെലിഗേറ്റുമാരും അവസാന നിമിഷം വരെ കൺവൻഷനിൽ നിന്ന് പിൻമാറുന്ന അവസ്ഥയുണ്ടാകാറുണ്ട്.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ