ബർലിൻ: യൂറോപ്യൻ യൂണിയൻ മുന്നോട്ടു വച്ച 750 ബില്യൻ യൂറോയുടെ രക്ഷാ പാക്കേജ് സംബന്ധിച്ച് ഉടൻ തന്നെ അന്തിമ ധാരണയിലെത്തണമെന്നും ജൂലൈക്ക് മുൻപ് പാക്കേജ് നടപ്പാക്കണമെന്നും ജർമൻ ചാൻസലർ അംഗല മെർക്കൽ ആവശ്യപ്പെട്ടു.
വർഷാവസാനത്തിനു മുൻപ് തന്നെ പാക്കേജ് ഫലപ്രാപ്തിയിലെത്തിക്കുന്നതിന് അംഗരാജ്യങ്ങളുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകൾ ആവശ്യമാണെന്നും മെർക്കൽ അഭിപ്രായപ്പെട്ടു.
യൂറോപ്യൻ യൂണിയൻ കൗണ്‍സിൽ അധ്യക്ഷ സ്ഥാനം ജൂലൈ ഒന്നു മുതൽ ഡിസംബർ 31 വരെ ജർമനിയുടെ പക്കലാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് മെർക്കലിന്റെ പ്രസ്താവന നിർണായകമാകുന്നത്.
നമ്മുടെ യൂറോപ്പ് അപകടസാധ്യതയെയാണ് മുന്നിൽ കാണുന്നത്. യൂറോപ്യൻ ഐക്യം ഏറ്റവും കൂടുതൽ ആവശ്യമായ സമയമാണിത്. ഈ പ്രതിസന്ധി ഒരു രാജ്യത്തിനും ഒറ്റയ്ക്കു നേരിടാൻ കഴിയില്ല~ മെർക്കൽ മുന്നറിയിപ്പ് നൽകി.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
യൂറോപ്യൻ യൂണിയൻ രക്ഷാ പാക്കേജ് ജൂലൈക്കു മുൻപ് വേണം: മെർക്കൽ
01:46 AM Jun 21, 2020 | Deepika.com