ബേണ്‍: സ്വിറ്റ്സർലൻഡിൽ ജൂണ്‍ 22 മുതൽ ആയിരം പേർ വരെ പങ്കെടുക്കുന്ന റാലികൾക്കും പൊതു പരിപാടികൾക്കും അനുമതി നൽകി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ അടുത്ത ഘട്ടം എന്ന നിലയിലാണ് സർക്കാരിന്റെ പ്രഖ്യാപനം.
സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച നിർദേശങ്ങളിൽ ദൂര പരിധി രണ്ടു മീറ്ററിൽ നിന്ന് ഒന്നര മീറ്ററായി കുറച്ചിട്ടുമുണ്ട്.
പൊതു ഗതാഗത സംവിധാനങ്ങളിൽ ഫെയ്സ് മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കും. എന്നാൽ, പൊതു പരിപാടികളിൽ ഉപയോഗം നിർബന്ധിതവുമായിരിക്കും.
റസ്റ്ററന്റുകളിലെ സീറ്റിംഗ് സംവിധാനവും പ്രവർത്തന സമയവും സംബന്ധിച്ച നിയന്ത്രണങ്ങളെല്ലാം എടുത്തു മാറ്റാനും തീരുമാനമായി.
ഏതു സ്ഥാപനത്തിലെയും സാധ്യമായ ജീവനക്കാരെല്ലാം വർക്ക് ഫ്രം ഹോം സംവിധാനത്തിൽ തുടരണമെന്ന നിർദേശവും സർക്കാർ പിൻവലിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സ്വിറ്റ്സർലൻഡിൽ ആയിരം പേരുടെ പരിപാടികൾക്കു വരെ അനുമതി
01:45 AM Jun 21, 2020 | Deepika.com