+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എനിക്കും പഠിക്കാമായിരുന്നു' എന്ന പേരിൽ ഡിഎംസി കാന്പയിൻ സംഘടിപ്പിക്കുന്നു

ന്യൂഡൽഹി: നിർധനരായ വിദ്യാർഥികളെ സഹായിക്കാൻ നവ വിദ്യാർഥി സഹകരണ പ്രസ്ഥാനമായ ഡിഎംസി "എനിക്കും പഠിക്കാമായിരുന്നു' എന്ന പേരിൽ ഒരു കാന്പയിൻ സംഘടിപ്പിക്കുന്നു. ഇന്നു നമ്മൾ നൂതനത യിലേക്ക് പെട്ടെന്ന് ചേക
ന്യൂഡൽഹി: നിർധനരായ വിദ്യാർഥികളെ സഹായിക്കാൻ നവ വിദ്യാർഥി സഹകരണ പ്രസ്ഥാനമായ ഡിഎംസി "എനിക്കും പഠിക്കാമായിരുന്നു' എന്ന പേരിൽ ഒരു കാന്പയിൻ സംഘടിപ്പിക്കുന്നു.

ഇന്നു നമ്മൾ നൂതനത യിലേക്ക് പെട്ടെന്ന് ചേക്കേറുമ്പോൾ പഴയത് എല്ലാം നമ്മൾ മാറ്റുന്നു വലിച്ചെറിയുന്നു അങ്ങനെ പഴയ കമ്പ്യൂട്ടറുകൾ ഉപയോഗരഹിതം ആകുന്നു. എന്നാൽ, അത് മറ്റുള്ളവർക്ക് ഉപകാരമാകും. അതിനുവേണ്ടി ഡിഎംസി സൈബർ സിവിക്‌സ് തയാറാണ്. അതൊന്ന് ശരിപ്പെടുത്താൻ, ഉപയോഗപ്രദം ആക്കാൻ. അങ്ങനെ ഒരു കമ്പ്യൂട്ടർ ഇല്ലാത്ത കുട്ടിക്ക് കൊടുക്കാൻ ഈ ഡ്രൈവ് ഡിഎംസി കൊണ്ടുവരുന്നു.

അതുകൊണ്ട് ഓൺലൈനിൽ ലോഗ് ഔട്ട് ആക്കപ്പെട്ട വിദ്യാർഥി മറ്റുള്ളവരോടുകൂടി പാഠ്യപദ്ധതിയിൽ പങ്കാളികളാകുന്നു. പഴയ കമ്പ്യൂട്ടറുകൾ വലിച്ചെറിഞ്ഞ് പ്രകൃതിയെ നശിപ്പിക്കാതെ ഈ വേസ്റ്റ് നാം തിരികെ പിടിക്കുന്നു. അങ്ങനെയൊരു തിരികെ പിടിക്കലാണ് ഡിഎംസിയുടെ ഈ ഡ്രൈവ്‌ . നഷ്ടപ്പെട്ടതും നഷ്ടപ്പെടാതെ തിരികെ പിടിക്കാനുള്ള ഒരു വലിയ മുന്നേറ്റം.

കമ്പ്യൂട്ടറുകൾ ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഡി എം സി യുടെ സൈബർ ടീമിനെ സമീപിക്കുക

വിവരങ്ങൾക്ക്: ഡോ. സഖി ജോൺ, അഡ്വ. മനോജ് ജോർജ് ഫോൺ 9871046508.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്