ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ രണ്ട് മലയാളികൾ മരിച്ചു. നോയിഡ കൈലാഷ് ആശുപത്രിയിൽ ടി.കെ കൃഷ്ണ കുമാറും ഡൽഹി ജിടി ബി ആശുപത്രിയിൽ യോജനാ വിഹാറിലെ താമസക്കാരനായ ഗോപകുമാറിന്റെ ഭാര്യ ഓമനയുമാണ് മരിച്ചത്.
കടുത്ത പനിയും ചുമയുമായി നോയിഡയിലെ കൈലാഷ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉത്തർ പ്രദേശ് പോലീസ് ഉദ്യോഗസ്ഥൻ ടി.കെ. കൃഷ്ണകുമാർ (56) മരിച്ചത് കടുത്ത ന്യുമോണിയ തുടർന്നു ചികിത്സയിലായിരുന്നു. കോവിഡ് പരിശോധന നെഗറ്റീവായിരുന്നു എന്നാണ് റിപ്പോർട്ട്.
ഓൾ ഇന്ത്യ മലയാളി അസോസിയഷൻ ആഗ്ര വൈസ് പ്രസിഡന്റായിരുന്നു. മാന്നാർ സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയായ സുഭദ്രയാണ്. രണ്ട് പെണ്മക്കൾ. ആഗ്രയിൽ നിന്നാണ് അദ്ദേഹത്തെ കൈലാഷ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഡൽഹി ജിടിബി ആശുപത്രിയിൽ യോജനാ വിഹാറിലെ താമസക്കാരനായ ഗോപകുമാറിന്റെ ഭാര്യ ഓമന (61) കോവിഡ് ചികിത്സയിലായിരുന്നു. തൊടുപുഴ സ്വദേശിയാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്