+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോമാ സെൻട്രൽ റീജിയൻ 'കോൺസലർ -ട്രാവൽ ടോക്ക് ' സംഘടിപ്പിച്ചു

ന്യൂയോർക്ക് : ഫോമാ സെൻട്രൽ റീജിയൻ ടാസ്‌ക് ഫോഴ്‌സ് മറ്റു സാമൂഹ്യ സംഘടനകളുമായി ചേർന്ന് കോവിഡ് മഹാമാരിയോടനുബന്ധിച്ചുള്ള പ്രവാസികളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് ഇന്ത്യൻ കോൺസലേറ്റ് ജനറലുമായി സംവദിക്കാന
ഫോമാ സെൻട്രൽ റീജിയൻ 'കോൺസലർ -ട്രാവൽ ടോക്ക് ' സംഘടിപ്പിച്ചു
ന്യൂയോർക്ക് : ഫോമാ സെൻട്രൽ റീജിയൻ ടാസ്‌ക് ഫോഴ്‌സ് മറ്റു സാമൂഹ്യ സംഘടനകളുമായി ചേർന്ന് കോവിഡ് മഹാമാരിയോടനുബന്ധിച്ചുള്ള പ്രവാസികളുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് ഇന്ത്യൻ കോൺസലേറ്റ് ജനറലുമായി സംവദിക്കാനുള്ള സൂം മീറ്റിങ്ങ് സംഘടിപ്പിച്ചു. .കോൺസൽ ജനറൽ ഓഫ് ഷിക്കാഗോ അമിത് കുമാർ, മിഡ് വെസ്റ്റ് എയർ ഇന്ത്യ ലിമിറ്റഡ് മാനേജർ മാലിനി വൈദ്യനാഥൻ എന്നിവർ പ്രവാസികളുടെ യാത്രാ സൗകര്യങ്ങളുടെയും അവരുടെ ഇമിഗ്രേഷൻ / വിസ പ്രശ്നങ്ങളുടെയും വിശദ വിവരങ്ങൾ ശ്രോതാക്കളുമായി പങ്കുവച്ചു . വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളിൽ നിന്നും നിരവധി പേർ ഈ വെബിനാറിൽ പങ്കെടുത്തു

ഫോമാ സെൻട്രൽ റീജിയൻ ടാസ്‌ക് ഫോഴ്‌സ് കോർഡിനേറ്റർ സുബാഷ് ജോർജ് ,സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്‍റ് ബിജി എടാട്ടിന്റേയും നേതൃത്വത്തിലാണ് ഈ വെബിനാർ സംഘടിപ്പിക്കപ്പെട്ടത് . ഫോമാ നാഷണൽ കമ്മിറ്റി മെമ്പർമാരായ ആഷ്‌ലി ജോർജ്ജ് , ജോൺ പാട്ടപതി , മുൻ ഭാരവാഹികളായ ബെന്നി വാച്ചാച്ചിറ , ജോസി കുരിശുങ്കൽ , ബീന വള്ളിക്കളം , ഗിരീഷ് ശശാങ്കശേഖർ ,ജോസ് മണക്കാട്ട് , ജോൺസൺ കണ്ണൂക്കാടൻ, പീറ്റർ കുളങ്ങര, വിശാഖ് ചെറിയാൻ ജോസ് മണക്കാട്ട്, ടാസ്ക് ഫോഴ്സ് നാഷണൽ കൊഡിനേറ്റർ ജിബി തോമസ് എന്നിവരും ഫോമായുടെ സെൻട്രൽ റീജിയൻ സംഘടനകളായ ചിക്കാഗോ മലയാളി അസോസിയേഷൻ, ഇല്ലിനോയി മലയാളി അസോസിയേഷൻ, കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ, കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷൻ എന്നിവയുടെ പ്രസിഡണ്ടുമാരും പ്രവർത്തകരും വെബിനാറിനു നേതൃത്വം കൊടുത്തു .

കെന്റക്കി, ഒഹായോ, ഇല്ലിനോയ് , ഇൻഡ്യാന, മിസ്സോറി , ഐയോവ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് ഫോമാ യുടെ സെൻട്രൽ റീജിയൻ.

ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ട്രഷറർ ഷിനു ജോസഫ് വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു ജോയിൻറ് സെക്രട്ടറി സാജു ജോസഫ് ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അടങ്ങുന്ന ഫോമാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനു വേണ്ട നിർദ്ദേശങ്ങൾ നൽകി .