+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എസ്എടിയും കോളജ് പ്രവേശനവും: എക്കോയുടെ സൂം കോണ്‍ഫറന്‍സ് ഞായറാഴ്ച

ന്യു യോര്‍ക്ക്: എസ്എടി തുടങ്ങിയ ടെസ്റ്റുകളിലെ മികവ് നോക്കിയാണു അമേരിക്കയില്‍കോളജ് പ്രവേശനവും സ്‌കോളര്‍ഷിപ്പുമൊക്കെ ലഭിക്കുക. പക്ഷെ അതേപറ്റിയൊക്കെ പറഞ്ഞു തരാന്‍ ഇന്ത്യയില്‍ നിന്നു വന്ന മതാപിതാക്കള്‍ക്ക
എസ്എടിയും കോളജ് പ്രവേശനവും: എക്കോയുടെ സൂം കോണ്‍ഫറന്‍സ് ഞായറാഴ്ച
ന്യു യോര്‍ക്ക്: എസ്എടി തുടങ്ങിയ ടെസ്റ്റുകളിലെ മികവ് നോക്കിയാണു അമേരിക്കയില്‍കോളജ് പ്രവേശനവും സ്‌കോളര്‍ഷിപ്പുമൊക്കെ ലഭിക്കുക. പക്ഷെ അതേപറ്റിയൊക്കെ പറഞ്ഞു തരാന്‍ ഇന്ത്യയില്‍ നിന്നു വന്ന മതാപിതാക്കള്‍ക്കു കഴിയാറില്ല. കാരണംഅത്തരം സാഹചര്യങ്ങളിലൂടെ ആയിരുന്നില്ല അവരുടെ വിദ്യാഭ്യാസം.

ഈ കുറവ് പരിഹരിക്കാനാണു വിദഗ്ദരെ പങ്കെടുപ്പിച്ച് എക്കോ (എന്‍ഹാന്‍സ് കമ്യൂണിറ്റി ത്രു ഹാര്‍മ്മോണിയറ്റ് ഔട്ട് റീച്ച്) ഞായറാഴ്ച (ജൂണ്‍ 7) രണ്ടിനു സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്

ടെസ്റ്റ് ടയ്ക്കേഴ്‌സ് പ്രസിഡന്റ് ഫ്രാങ്ക് എസ്. പൊമില്ല, ടെസ്റ്റ് ടെയ്ക്കേഴ്‌സ് സൈറ്റ് ഡയറക്ടര്‍ ആന്‍ഡ്രു നനയക്കര, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റും മെഡ്‌സ്‌കൂള്‍ കോച്ച് സ്ഥാപകനുമായ ഡോ. സാഹില്‍ മേത്ത എന്നിവരാണ് സെമിനാര്‍ നയിക്കുന്നത്. ഈ രംഗത്തെ ഏറ്റവും വിദഗ്ദര്‍.

വിഷയങ്ങള്‍ ഇവയാണ്.
കോളജ് അഡമിഷനും സ്‌കോളര്‍ഷിപ്പും കിട്ടാന്‍ എന്തിനു തയ്യാറെടുക്കണം?
എപ്പോള്‍ പഠിക്കണം? (കാലേ കൂട്ടി തന്നെ എന്നാല്‍ ഒരു പാട് നേരത്തെയല്ല)
ഏത് ടെസ്റ്റ് എടുക്കണം? എസ്എടി അഥവാ എസിടി
എങ്ങനെ പരീശിലിക്കണം (ഉത്തരം: കഠിനമായി തന്നെ)
ടെസ്റ്റിനെപറ്റിയുള്ള തെറ്റിദ്ധാരണകള്‍
ക്വറന്റൈന്‍ കാലത്തെ ടെസ്റ്റിംഗ് പ്രശ്‌നങ്ങള്‍

സൂം മീറ്റിംഗിനു പുറമെ ഒരു സര്‍വേയും ഉണ്ട്. അതില്‍ പങ്കെടുക്കുന്ന 10 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും.

ക്വീന്‍സ്-ലോഗ് ഐലനഡ് കേന്ദ്രമായി ഏതാനും വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എക്കോ, ഒട്ടേറെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണു ഒരു വര്‍ഷം സംഘടിപ്പിക്കുന്നത്. കോവിഡ് സംബധിച്ച് നടത്തിയ സെമിനാറുകള്‍ ഏറെ ഉപകാരപ്രദമായിരുന്നു.

സൂം മീറ്റിംഗ്: https://us02web.zoom.us/j/
ID: 862287487346