കുവൈത്ത് സിറ്റി: രാജ്യത്ത് 487 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 31,131 പേർക്കാണ് വൈറസ് ബാധിച്ചത്. പത്തുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 254 ആയി. ഫർവാനിയ ഗവർണറേറ്റിൽ 155 , അഹ്മദി ഗവർണറേറ്റിൽ 138 , ജഹ്റ ഗവർണറേറ്റിൽ 85 , ഹവല്ലി ഗവർണറേറ്റിൽ 69 , കാപിറ്റൽ ഗവർണറേറ്റിൽ 40 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 1005 പേർ ഉൾപ്പെടെ 18,277 പേർ രോഗമുക്തി നേടി. 11,595 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ