കുവൈത്ത് : കോവിഡ് പശ്ചാത്തലത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് മലയാളി കൗണ്‍സലിംഗ് ഫോറം, ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐഐസി) സഹകരിച്ച് മലയാളികൾക്ക് സൗജന്യ കൗണ്‍സലിംഗ് നടത്തുന്നു. ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ടും രോഗബാധിതരായും കടുത്ത മാനസിക സംഘർഷം അനുഭവിക്കുന്നതായും അവർക്കിടയിൽ ആത്മഹത്യാ പ്രവണത കൂടി വരുന്നതായും നിരവധി വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. അവർക്ക് സാന്ത്വനമായികൊണ്ട് www.malayalicounselor.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ വീഡിയോ കോണ്‍ഫറൻസിംഗ് സൗജന്യമായി ഒരുക്കിയിരിക്കുകയാണ് മലയാളി കൗണ്‍സലിംഗ് ഫോറം.
ഡോ. എൻ.പി ഹാഫിസ് മുഹമ്മദ്, അബ്ദുൽ ഗഫൂർ തിക്കോടി, ബിനു ജോണ്‍, രമ്യ ശങ്കർ, അനീസ എ, ഫിറോസ് കെ. എഫ് എന്നീ കൗണ്‍സിലർമാരാണ് ഈ സേവന പ്രവർത്തനത്തിൽ മലയാളി കൗണ്‍സലിംഗ് ഫോറത്തെ സഹായിക്കുന്നത്. +91 7594972229 എന്ന വാട്സ്അപ്പ് നന്പറിലൂടെയും കൗണ്‍സലിംഗ് ആവശ്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റ് ലോഞ്ച് ചെയ്തയുടൻ തന്നെ നിരവധിയാളുകളാണ് ഈ സേവനത്തിനായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സിഐജി ബിൽഡിംഗിലാണ് മലയാളി കൗണ്‍സിംഗ് ഫോറം പ്രവർത്തിക്കുന്നത്.
യോഗത്തിൽ ഐഐസി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം വിഷയാവതരണം നടത്തി. യൂനുസ് സലീം, അയ്യൂബ് ഖാൻ, മിർസാദ്, ഇർഷാദ്, ഡോ. മുഹ്സിൻ, നിഹാസ് വാണിമേൽ എന്നിവർ സംസാരിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 65829673, 99776124
റിപ്പോർട്ട്: സലിം കോട്ടയിൽ