+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈത്തിൽ 723 പേർക്ക് കോവിഡ്; എട്ടു മരണം

കുവൈത്ത് സിറ്റി: രാജ്യത്ത് ജൂൺ അഞ്ചിനു പുറത്തിറക്കിയ റിപ്പോർട്ടിൽ 723 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ചികത്സയിലായിരുന്ന എട്ടു പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 244 ആയി. ഫർവാനിയ ഗവ
കുവൈത്തിൽ 723 പേർക്ക് കോവിഡ്; എട്ടു മരണം
കുവൈത്ത് സിറ്റി: രാജ്യത്ത് ജൂൺ അഞ്ചിനു പുറത്തിറക്കിയ റിപ്പോർട്ടിൽ 723 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ചികത്സയിലായിരുന്ന എട്ടു പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 244 ആയി.

ഫർവാനിയ ഗവർണറേറ്റിൽ 296,അഹ്മദി ഗവർണറേറ്റിൽ 148,ജഹ്റ ഗവർണറേറ്റിൽ 145,ഹവല്ലി ഗവർണറേറ്റിൽ 89,കാപിറ്റൽ ഗവർണറേറ്റിൽ 45 എന്നിങ്ങനെയാണ് പുതിയ കേസുകള്‍. 1054 പേർ രോഗ മുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 18277 ആയി. 12123 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. 197 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ