+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി-7 ഉച്ചകോടിയിലേക്ക് മോദിയെ സ്വാഗതം ചെയ്തു ട്രംപ് , എതിര്‍പ്പുമായി ചൈന രംഗത്ത്

വാഷിംഗ്ടൺ ഡിസി : യുഎ​സിൽ നടക്കുന്ന ജി7 ​ഉ​ച്ച​കോ​ടി​ക്കു മുന്പ് ഇ​ന്ത്യ​, ​റ​ഷ്യ​, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ​ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ​ഉ​ച്ച​കോ​ടി​ വിപുലീകരിക്കാനുള്ള അ​മേ​രി​ക്ക​ന്‍
ജി-7 ഉച്ചകോടിയിലേക്ക് മോദിയെ  സ്വാഗതം ചെയ്തു  ട്രംപ് , എതിര്‍പ്പുമായി ചൈന  രംഗത്ത്
വാഷിംഗ്ടൺ ഡിസി : യുഎ​സിൽ നടക്കുന്ന ജി-7 ​ഉ​ച്ച​കോ​ടി​ക്കു മുന്പ് ഇ​ന്ത്യ​, ​റ​ഷ്യ​, ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ​ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ​ഉ​ച്ച​കോ​ടി​ വിപുലീകരിക്കാനുള്ള അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രംപിന്‍റെ നീക്കത്തില്‍ എതിര്‍പ്പുമായി ചൈന രംഗത്ത് .

നിലവില്‍ ജി 7ല്‍ ഇന്ത്യ അംഗമല്ല. അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ന്‍, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തി​ലെ അം​ഗ​ങ്ങ​ള്‍. നേരത്തെ ജി-8 കൂട്ടായ്മയില്‍നിന്ന് റഷ്യ പുറത്തു പോയപ്പോഴാണ് ജി-7 ആയത്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കഴിഞ്ഞ ദിവസം നിര്‍ണായക ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ട്രംപ് സ്വാഗതം ചെയ്തിരുന്നു. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്. ചൈ​ന​യ്ക്കെ​തി​രെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ടു​മെന്നാണ് ചൈ​നീ​സ് വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

കൊറോണ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതികളും മുഖ്യചർച്ചാ വിഷയമായിരുന്നുവെന്നാണ് സൂചന. ആഭ്യന്തര സംഘര്‍ഷമുള്‍പ്പെടെ അമേരിക്കയിലെ സ്ഥിതിഗതികളില്‍ ആശങ്ക അറിയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യം എത്രയും പെട്ടെന്ന് സാധാനരണ നിലയിലാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനത്തിനു വക നല്‍കുന്ന കാര്യമാണ്.ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ കൈവരിച്ച അഭിമാനകരമായ നേട്ടമാണിത്. ലോകം കോവിഡ്‌ മഹാമാരിയുടെ പിടിയിലമരുമ്പോള്‍ ഇരു ലോകനേതാക്കളും തമ്മില്‍ നടന്ന സംഭാഷണത്തിന് വന്‍ പ്രാധാന്യമാണ് ലോക രാഷ്ട്രങ്ങള്‍ നല്‍കുന്നത്.

2020 ജൂ​ണി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന ജി- 7 ​ഉ​ച്ച​കോ​ടി കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ നീ​ട്ടി​വ​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജി-7, ​ വി​പു​ലീ​ക​രി​ക്കാ​ന്‍ ട്രം​പ് ശ്ര​മം ന​ട​ത്തി​യ​ത്. ഒരിക്കല്‍ പുറത്തുപോയ റഷ്യയെ വീണ്ടും ഒപ്പം ചേര്‍ക്കാനും ട്രംപ് ശ്രമം നടത്തുന്നുണ്ട്. ഇതിനു മുന്നോടിയായി പുടിനുമായി ട്രംപ് ചർച്ച നടത്തിയിരുന്നു. ചൈനയെകൂടി ഉള്‍പ്പെടുത്തി ജി-12 ആക്കണമെന്ന് റഷ്യ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും അമേരിക്ക സമ്മതിച്ചില്ല എന്നും റിപ്പോര്‍ട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ