പ്രെസ്റ്റണ്: ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ബൈബിൾ അപ്പോസ്റ്റലേറ്റ് നടത്തുന്ന ഓണ്‍ലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശിക്കാൻ അവസരം. ബൈബിൾ സംബന്ധമായ സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത്. പേരുകൾ നിർദേശിക്കേണ്ട അവസാന തീയതി ജൂണ്‍ 10 ആയിരിക്കും. പേര് നിർദേശിക്കുന്നവർ അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം. മത്സരത്തോടൊപ്പം നിങ്ങൾ തെരഞ്ഞെടുത്ത പേരിന്റെ അർത്ഥം തെരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാദിച്ചിരിക്കണം. കുട്ടികൾക്കും മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം.
നിങ്ങൾ നിർദേശിക്കുന്ന പേരുകൾ bibleapostolate@csmegb.org എന്ന ഇമെയിലിൽ അയക്കുക ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം. ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ആയിരത്തിയഞ്ഞൂറോളം കുട്ടികൾ ആറാം തീയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ യോഗ്യത നേടിയത്. ജൂണ്‍ 10 ആണ് ഓണ്‍ലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. ജൂണ്‍ 6ന് മുന്‍പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും.
പതിമൂന്നാം തിയതി മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും. അഭിവന്ദ്യ സ്രാന്പിക്കൽ പിതാവിന്റെയും വികാരി ജനറാൾമാരുടെയും മറ്റു വൈദീകരുടെയും അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിൾ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കുള്ള യൂസർ നെയിമും പാസ്വേർഡും അവരുടെ രെജിസ്റ്റഡ് ഇമെയിലിൽ ഈ ദിവസങ്ങളിൽ ലഭിക്കും . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റ് //smegbbiblekalotsavam.com/?page_id=595 സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ്. പിആർഒ ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ഓണ്‍ലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദേശിക്കാൻ അവസരം
09:48 PM Jun 04, 2020 | Deepika.com