ന്യൂയോർക്ക്: ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ജനറൽ സെക്രട്ടറിയും അമേരിക്കയുടെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യവുമായിരുന്ന സണ്ണി വൈക്ലിഫിന്റെ നിര്യാണത്തിൽ ഫൊക്കാന നടത്തിയ അനുശോചന യോഗവും അനുസ്മരണച്ചടങ്ങും വികാരനിർഭരമായിരുന്നു. അമേരിക്കൻ മലയാളികളുടെ ആദ്യകാല കുട്ടായ്മക്ക് നേതൃത്വം നൽകിയവരിൽ ഒരാളായ സണ്ണി വൈക്ലിഫിന്റെ അനുസ്മരണച്ചടങ്ങ് ഏവരേയും ഈറനണിയിച്ചു.
ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ സ്വാഗതം അരുളിയ ചടങ്ങിൽ അമേരിക്കയിലെ മുൻ ഇന്ത്യൻ അബാസിഡർ റ്റി.പി. ശ്രീനിവാസൻ, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഡോ. എം.വി . പിള്ള, മുൻ ഫൊക്കാന പ്രസിഡന്റുമാരായ ഡോ. അനിരുദ്ധൻ, ഡോ. പാർഥസാരഥിപിള്ള, ജെ. മാത്യൂസ്, കമാൻഡർ ജോർജ് കോരുത്, പോൾ കറുകപ്പള്ളിൽ, ജി.കെ. പിള്ള, മറിയാമ്മ പിള്ള , ജോണ് പി. ജോണ്, മുൻ ഫോമാ പ്രസിഡന്റുമാരായ ബേബി ഉരാളിൽ, ജോണ് ടൈറ്റസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങ് ഏവരുടെയും കരളലിയിക്കുന്നതായിരുന്നു. അമേരിക്കയുടെ ഡെപ്യൂട്ടി അസോസിയേറ്റ് ഡയറക്ടർ ഓഫ് ഗവണ്മെന്റ് വൈഡ് പോളിസിയിൽ പ്രവർത്തിക്കുന്ന (വൈറ്റ് ഹൗസിൽ) റവ. ഫാ, അലക്സാണ്ടർ കുര്യന്റെ പ്രാർഥനയോട് അനുശോചന യോഗം ആരംഭിച്ചത്. ഫൊക്കാന സെക്രട്ടറി ടോമി കോക്കാട്ട് മോഡറേറ്റർ ആയി പ്രവർത്തിച്ചു.
അമേരിക്കൻ മുൻ അബാസിഡർ റ്റി.പി. ശ്രീനിവാസൻ തന്റെ അനുസ്മരണയിൽ അമേരിക്കയിൽ പ്രവർത്തിച്ചപ്പോൾ സണ്ണി വൈക്ലിഫുമായി ഉണ്ടായിരുന്ന സൗഹൃദവും ഫൊക്കാന എന്ന സംഘടനയുടെ പിറവിക്ക് വേണ്ടി അദ്ദേഹം ചെയ്യ്ത സേവനങ്ങളും വിവരിച്ചു.
ഡോ. എം.വി. പിള്ള തന്റെ അനുസ്മരണത്തിൽ സണ്ണി വൈക്ലിഫ് ഫൊക്കാനക്ക് വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു. ഭാഷക്ക് ഒരു ഡോളർ എന്ന ആശയം നടപ്പാക്കാൻ വേണ്ടി അദ്ദേഹം പ്രവർത്തിച്ചതിനെയും ഓരോ ഫൊക്കാന കണ്വൻഷനിലും ഭാഷക്ക് ഒരു ഡോളർ എന്ന ബോർഡുമായി നമ്മളിലേക്ക് ഇറങ്ങി വന്നിരുന്ന അദ്ദേഹത്തിന്റെ വേറിട്ട പ്രവർത്തന ശൈലി നമ്മൾ രണ്ടുകൈയും നീട്ടിയാണ് സ്വികരിച്ചത്. എപ്പോഴും ചിരിക്കുന്ന മുഖവുമായി മാത്രമേ നമുക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചിട്ടുള്ളുവെന്നും ഡോ. എം.വി. പിള്ള അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ ആരംഭം മുതൽ തന്നോടൊപ്പം പ്രവർത്തിച്ച സണ്ണി വൈക്ലിഫ് കഴിവുറ്റ ഒരു സംഘാടകനും മലയാളികളുടെ ഏത് പ്രശ്നങ്ങൾക്കും മുന്പിൽ നിൽക്കുന്ന ആളുമായിരുന്നുവെന്ന് ഡോ. അനിരുദ്ധൻ അഭിപ്രായപ്പെട്ടു.
മുൻ ഫൊക്കാന പ്രസിഡന്റുമാരെയും മുൻ ഫോമാ പ്രസിഡന്റുമാരെയും കൂടാതെ ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർ മാമ്മൻ സി. ജേക്കബ് , ഫോമാ സെക്രട്ടറി ജോസ് എബ്രഹാം, ഫൊക്കാന ഭാരവാഹിക ആയ സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ , സുജ ജോസ് , വിജി നായർ, പ്രവീണ് തോമസ്, ഷീല ജോസഫ്, ലൈസി അലക്സ്, ഫിലിപ്പോസ് ഫിലിപ്പ്, വിനോദ് കെആർകെ, എബ്രഹാം ഈപ്പൻ , സണ്ണി മാറ്റമന, ടി.എസ്. ചാക്കോ, കണ്വൻഷൻ ചെയർ ജോയി ചക്കപ്പൻ ഫൊക്കാന മുൻ ഭാരവാഹികളായ ടി.എൻ. നായർ, രാജൻ പാടവത്തിൽ, തോമസ് തോമസ്, ലീല മാരേട്ട്, സണ്ണി ജോസഫ്,ഗണേഷ് നായർ, ട്രസ്റ്റി മെംബേസായ ബെൻ പോൾ, ഡോ. മാത്യു വർഗീസ് എന്നിവരും അനുശോചനം അറിയിച്ചു സംസാരിച്ചു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ, ഷാഹി പ്രഭാകർ, ഡോ. ജേക്കബ് തോമസ്, കോശി കുരുവിള, കല ഷാഹി, മോഹൻ രാജ്, എ.സി. ജോർജ്, സുരേഷ് രാജ്, രഹു നന്പിയാർ, ആന്േറാ വർക്കി, ജോണ് മാത്യു, ഡോ. ഗബ്രിയൽ റോയി, അനിൽ നായർ, ബോസ് വർഗീസ് തുടങ്ങി നിരവധി ആളുകൾ പങ്കെടുത്ത അനുശോചന യോഗത്തിൽ ഏവർക്കും പറയാനുണ്ടായിരുന്നത് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ആ നല്ലകാലത്തിന്റെ സ്മരണകൾ പുതുക്കലായിരുന്നു. ഡോ. രഞ്ജിത് പിള്ള, എറിക് മാത്യു, വിപിൻ രാജ് എന്നിവർ കോർഡിനേറ്റേഴ്സ് ആയി പ്രവർത്തിച്ചു.
പൊതു ദർശനം:
വ്യാഴാഴ്ച രാവിലെ 9 മുതൽ 10.30 വരെ (ജൂണ് 4)
Fredrick 7th day Adventist's Church
6437 Jefferosn Pike
Fredrick ,Maryland. 21703
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ