+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂടണഞ്ഞവർ 17000 , കാത്തിരിക്കുന്നത് മൂന്നേകാൽ ലക്ഷം, കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തീരുമാനം കാത്ത് പ്രവാസികൾ

അബുദാബി : വന്ദേഭാരത് ദൗത്യം ആരംഭിച്ചതു മുതൽ ജൂൺ ഒന്നു വരെ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് 17,312 പ്രവാസികൾ . ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മെയ് 9 നാണ് ആദ്യ വിമാനം അബുദാബിയിൽ നിന്നും പറന്നു
കൂടണഞ്ഞവർ  17000 , കാത്തിരിക്കുന്നത്  മൂന്നേകാൽ ലക്ഷം,  കേന്ദ്ര  -സംസ്ഥാന സർക്കാരുകളുടെ തീരുമാനം കാത്ത് പ്രവാസികൾ
അബുദാബി : വന്ദേഭാരത് ദൗത്യം ആരംഭിച്ചതു മുതൽ ജൂൺ ഒന്നു വരെ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് 17,312 പ്രവാസികൾ . ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മെയ് 9 നാണ് ആദ്യ വിമാനം അബുദാബിയിൽ നിന്നും പറന്നുയർന്നത് .

ജൂൺ ഒന്നാം തീയതി വരെ എയർഇന്ത്യ എക്സ്‌പ്രസിന്റെ 88 വിമാനങ്ങളിലും ഒമ്പത് ചാർട്ടേഡ് വിമാനങ്ങളിലുമായാണ് ഇത്രയധികം പ്രവാസികൾ കൂടണഞ്ഞത് . ദുബായിയിൽ നിന്നും 11296 പേരും അബുദാബിയിൽ നിന്നും 6016 പേരുമാണ് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് പറന്നത് . വിവിധ കമ്പനികൾ ഏർപ്പാട് ചെയ്ത ചാർട്ടർ വിമാനങ്ങളിൽ പോയ 1568 ജീവനക്കാരും ഇതിൽ ഉൾപ്പെടും .43 പ്രവാസികളുടെ മൃതദേഹങ്ങളും ഈയവസരത്തിൽ നാട്ടിലെത്തിച്ചു .

ഗർഭിണികളും, തൊഴിൽനഷ്ടമായവരും കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളും , സന്ദർശക വിസയിലെത്തി.കുടുങ്ങിയവരും രോഗികളും ,പ്രായമായവരും ,വിദ്യാർത്ഥികളും യാത്രചെയ്തവരിലുണ്ട് .

എന്നാൽ രജിസ്റ്റർ ചെയ്ത പ്രവാസികളിൽ കഷ്ടിച്ച് 5 ശതമാനം മാത്രമാണ് നാട്ടിലെത്തിയതെന്ന യാഥാർഥ്യം കൂടുതൽ ഫലപ്രദമായ നടപടികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തിര പരിഗണന അർഹിക്കുന്നു . മെയ് രണ്ടാം വാരം ഇന്ത്യൻ എംബസ്സി നൽകിയ കണക്കുകൾ പ്രകാരം മൂന്നര ലക്ഷം പേരാണ് നാട്ടിലെത്താൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് . ഏഴായിരത്തോളം ഗർഭിണികൾ രജിസ്റ്റർ ചെയ്തതിൽ നിന്നും പകുതി പോലും നാട്ടിലെത്തിയിട്ടില്ല. പ്രസവം അടുത്ത സ്ത്രീകളെയാണ് ആദ്യ വിമാനങ്ങളിൽ പരിഗണിച്ചത്. നാട്ടിൽ ചികിത്സ തുടരേണ്ടവരും ,ജോലി നഷ്ടപ്പെട്ടവരുമായി അനേകായിരങ്ങൾ ഇനിയും എംബസിയിൽ നിന്നുള്ള വിളിയും കാത്ത് കഴിയുകയാണ് .

ഇതിനിടെ, ചാർട്ടർ വിമാന സർവീസ് ആരംഭിക്കുന്നതിന് കെ എം സി സി അടക്കമുള്ള ചില പ്രവാസി സംഘടനകൾ മുൻപോട്ടു വന്നിട്ടുണ്ടെങ്കിലും സാങ്കേതിക തടസ്സങ്ങൾ മാറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലുകൾ ആവശ്യമായിരിക്കുകയാണ് .

റിപ്പോർട്ട്: അനിൽ സി ഇടിക്കുള