അബുദാബി: മലപ്പുറം ചങ്ങരംകുളം കോക്കൂർ സിഎച്ച് നഗറിൽ പരേതനായ അറക്കൽ ബാവുവിന്റെ മകൻ മൊയ്തീൻകുട്ടി(55) അബൂദാബിയിൽ നിര്യാതനായി. കഴിഞ്ഞ മാസം 30ന് കോവിഡ് ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൊയ്തീൻകുട്ടി പിന്നീട് കോവിഡ് നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്.
യുഎഇ പ്രതിരോധ മന്ത്രാലയ ജീവനക്കാരനായിരുന്നു. അബുദാബി സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: റസിയ. മക്കൾ : റസ്മിയ, റാഷിദ്, ഷാഹിദ്. മരുമകൻ: ഷബീർ.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള