+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സമാപനം ജൂൺ 11 നു ഡാളസിൽ, ഡിന്നറിന് ദന്പതികൾക്ക് 580,600 ഡോളർ ഫീസ്

ഡാളസ്: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണം ഡാളസിൽ ജൂൺ 11 നു സമാപിക്കും. അന്നു വൈകിട്ടു ഹയത്ത് ഹോട്ടലിൽ
ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സമാപനം ജൂൺ 11 നു ഡാളസിൽ, ഡിന്നറിന് ദന്പതികൾക്ക് 580,600 ഡോളർ ഫീസ്
ഡാളസ്: നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തെരഞ്ഞെടുപ്പു പ്രചാരണം ഡാളസിൽ ജൂൺ 11 നു സമാപിക്കും. അന്നു വൈകിട്ടു ഹയത്ത് ഹോട്ടലിൽ ക്രമീകരിച്ചിരിക്കുന്ന ഡിന്നറിന് ദന്പതിമാരുടെ രണ്ടു സീറ്റിന് ചാർജു ചെയ്യുന്ന സംഖ്യ 580,600 ഡോളറാണ്.

കഴിഞ്ഞ മൂന്നു മാസമായി കൊറോണ വൈറസ് വ്യാപകമായതോടെ നിർത്തിവച്ചിരുന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ആരംഭം റിപ്പബ്ലിക്കൻ കോട്ടയായി അറിയപ്പെടുന്ന ടെക്സസിലെ ഡാളസ് സിറ്റിയിൽനിന്നുതന്നെ ആരംഭിക്കുകയാണെന്നു പ്രചാരണ കമ്മിറ്റി അറിയിച്ചു. ഇനി ഡാളസിൽ മറ്റൊരു അവസരം ലഭിക്കുമോ എന്നറിയാത്തതിനാലാണ് ഇവിടെ നടക്കുന്നത് സമാപന സമ്മേളനമായിരിക്കുമെന്ന് സംഘാടകർ പറയുന്നത്.

സ്വകാര്യ ഭവനത്തിലാണ് ട്രംപുമൊത്തുള്ള ഡിന്നർ ക്രമീകരിച്ചിരിക്കുന്നത്. 25 അതിഥികൾക്കുമാത്രമാണ് പ്രവേശനം. ഇവരിൽനിന്നും 7 മില്യൺ തെരഞ്ഞെടുപ്പു ഫണ്ടായി സ്വീകരിക്കാനാണ് പദ്ധതി. പ്രസിഡന്‍റുമൊത്തുള്ള ഡിന്നറും ഫോട്ടോ സെഷനുമാണ് അതിഥികൾക്ക് ലഭിക്കുക.

ഡാളസിലെ പരിപാടിക്കുശേഷം അടുത്തത് ന്യൂജേഴ്സിയിലാണ്. അവിടെ ഒരാൾക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രവേശന ഫീസ് 250, 000 (6 മില്യൺ) ഡോളറാണ്.

ഇത്രയും സംഖ്യ നൽകി പ്രസിഡന്‍റുമൊത്തു ഡിന്നറിനും ഫോട്ടോയ്ക്കും തയാറായിട്ടുള്ളത് നിരവധി പേരാണ്. പക്ഷേ എല്ലാവർക്കും അതിന് അവസരം ലഭിക്കില്ലെന്നതാണ് വസ്തുത.

റിപ്പോർട്ട്: പി.പി. ചെറിയാൻ