കുവൈത്ത് സിറ്റി : കുവൈത്തിൽ ശനിയാഴ്ച 1008 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 26192 ആയി ഉയർന്നു. ഇവരിൽ 8125 പേർ ഇന്ത്യക്കാരാണ്. കൊറോണ വൈറസ് ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു 11 പേർ കൂടി മരണമടഞ്ഞു.
രാജ്യത്ത് കോവിഡിനെ തുടർന്ന് 205 പേർ മരണമടഞ്ഞു. 883 പേർ ഇന്നലെ രോഗ മുക്തി നേടി. ഇതുവരെയായി കോവിഡ് വിമുക്തി നേടിയവരുടെ എണ്ണം 10156 ആയി. 15831 പേരാണ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 206 പേർ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്യാപിറ്റൽ ഗവർണറേറ്റിൽ 110, ഹവല്ലി ഗവർണ്ണറേറ്റിൽ 163, അഹമദി ഗവർണ്ണറേറ്റിൽ 215, ഫർവാനിയ ഗവർണറേറ്റിൽ 324, ജഹ്റ ഗവർണ്ണറേറ്റിൽ 196 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
റിപ്പോർട്ട്: സലിം കോട്ടയിൽ