കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് സംഘടിപ്പിച്ച വിശുദ്ധ ഖുർആൻ ഹിഫ്ള് മത്സരത്തിൽ മനാഫ് മാത്തോട്ടം, അഹ് മദ് ഷഹീർ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. ഷഹീർ പന്നിയങ്കര രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം ബഷീർ പാനായിക്കുളം, മുഹമ്മദ് മിഖ് ദാദ് എന്നിവരും പങ്കിട്ടു. സ്ത്രീകളിൽ റഫാ നസീഹ ഒന്നാം സ്ഥാനവും സക്കീന മിർസാദ് രണ്ടാം സ്ഥാനവും നേടി. ഫാത്തിമ നഷ് വ, ഷബീറ ഷാക്കിർ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. റഹീം കരിയാട് , ശർഷാദ്, റഫീഖ് വണ്ടൂർ, നജീബ് നന്തി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ