+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; ഉത്തരവില്‍ ട്രംപ് ഒപ്പ് വച്ചു

വാഷിംഗ്ടൺ ഡിസി: സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വച്ചു. ‘ഫാക്ട് ചെക്' വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ നിലപാട് കടുപ്
സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം;  ഉത്തരവില്‍  ട്രംപ് ഒപ്പ് വച്ചു
വാഷിംഗ്ടൺ ഡിസി: സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വച്ചു. ‘ഫാക്ട് ചെക്' വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ചുള്ള നീക്കത്തിന്‍റെ ഭാഗമാണിത്.

റെഗുലേറ്റര്‍മാര്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് നിയമം. ട്രംപിന്‍റെ ട്വീറ്റിനൊപ്പം വസ്തുത പരിശോധിക്കപ്പെടേണ്ടതാണെന്ന് ട്വിറ്റര്‍ രേഖപ്പെടുത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവ് ഇറക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയതിനു പിന്നാലെയാണ്.

ട്രംപിന്‍റെ രണ്ട് ട്വീറ്റുകളിലേത് വ്യാജ വിവരമാണ് എന്ന് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും 2016ല്‍ ഇങ്ങനെ ശ്രമിച്ചവര്‍ പരാജയപ്പെട്ടത് ഏവരും കണ്ടതാണെന്നുമാണ് ഇതേകുറിച്ച് ട്രംപ് പ്രതികരിച്ചത്. അതിന്‍റെ പുതിയ പതിപ്പുകള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. അതേ സമയം ട്രംപിന്‍റെ ആരോപണങ്ങള്‍ ട്വിറ്റര്‍ നിഷേധിച്ചു. ട്രംപിന്‍റെ ട്വീറ്റുകള്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാലാണ് ഫാക്ട് ചെക്ക് ചെയ്യപ്പെട്ടത് എന്നതില്‍ ട്വിറ്റര്‍ ഉറച്ചുനില്‍ക്കുന്നു.

അതേ സമയം ട്രംപ് ട്വിറ്ററിനെതിരെ നീങ്ങിയതോടെ ട്വിറ്ററിന്‍റെ ഓഹരി വില 2.6 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക് ഓഹരികളുടെയും ഓഹരി വില താഴ്ന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ