+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബുദ്ധന്‍റെ ചിരി മാഞ്ഞു; വീരേന്ദ്രകുമാര്‍ ഇനി ഓര്‍മ

കുവൈത്ത് സിറ്റി: അക്ഷരങ്ങളേയും വാക്കുകളേയും പ്രണയിച്ച എഴുത്തുകാരനുംപ്രഭാഷകനുമായിരുന്നു അന്തരിച്ച എം.പി. വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തതിനൊപ്പം പാര്‍ലമെന്‍ററി രംഗത്തും
ബുദ്ധന്‍റെ  ചിരി  മാഞ്ഞു; വീരേന്ദ്രകുമാര്‍ ഇനി ഓര്‍മ
കുവൈത്ത് സിറ്റി: അക്ഷരങ്ങളേയും വാക്കുകളേയും പ്രണയിച്ച എഴുത്തുകാരനും
പ്രഭാഷകനുമായിരുന്നു അന്തരിച്ച എം.പി. വീരേന്ദ്രകുമാര്‍. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തതിനൊപ്പം പാര്‍ലമെന്‍ററി രംഗത്തും തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു.

ഫാസിസം ഉയരുന്നിടത്ത് പ്രതിരോധത്തിന്‍റെ വീര്യം നല്‍കി വീരേന്ദ്രകുമാറിന്‍റെ
രചനകള്‍ വേറിട്ടു നിന്നു. "ബുദ്ധന്‍റെ ചിരി, രാമന്‍റെ ദുഃഖം ഗാട്ടും കാണാച്ചരടുകളും' തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്‍റെ പ്രശസ്തി വാനളമുയര്‍ത്തി. നിരവധി പുരസ്കാരങ്ങളും അവരെ
തേടിയെത്തി.

സാഹിത്യ സാംസ്കാരിക രംഗത്ത് എം.പി. വീരേന്ദ്രകുമാറിന്‍റെ വിടവ്
നികത്താനാവാത്തതാണെന്ന് ഗള്‍ഫ് കലാലയം സാംസ്കാരിക വേദി അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ