+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സർക്കാർ പ്രവാസികളോട് നീതി കാണിക്കണം : ഒ ഐ സി സി സൗദി കമ്മറ്റി

റിയാദ്: പ്രവാസലോകത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് അവർ തന്നെ വഹിക്കണമെന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാവുന്നു. ജോലിയും ശമ്പളവുമില്ലാതെ ജീ
സർക്കാർ പ്രവാസികളോട് നീതി കാണിക്കണം : ഒ ഐ സി സി സൗദി കമ്മറ്റി
റിയാദ്: പ്രവാസലോകത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ ചിലവ് അവർ തന്നെ വഹിക്കണമെന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാവുന്നു. ജോലിയും ശമ്പളവുമില്ലാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് പലരും നാട്ടിലേക്ക് മടങ്ങുന്നത്.

സ്വന്തം പണം മുടക്കി വിമാനടിക്കറ്റുകൾ എടുത്തു കൊണ്ട് എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടു നാട്ടിലെത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചിലവ് കൂടി വഹിക്കണമെന്ന് പറയുന്നത് തികഞ്ഞ നന്ദി കേടാണെന്നും ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും സർക്കാർ പുനരാലോചന നടത്തണമെന്നും ഒഐസിസി സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റ് പിഎം നജീബ് ആവശ്യപ്പെട്ടു.

പ്രവാസികൾ ഈ നാടിന്റെ നട്ടെല്ലാണ്, അവർ തിരിച്ചു വന്നാൽ സ്വീകരിക്കാൻ സൗജന്യ ക്വാറന്റൈൻ അടക്കം വലിയ വാഗ്ദാനങ്ങൾ നൽകിയ മുഖ്യമന്ത്രിയടക്കം കാര്യത്തോട് അടുക്കുമ്പോൾ പ്രവാസിയുടെ കഴുത്തിന് പിടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
രണ്ടാഴ്ച മുമ്പ് സൗദിയിൽ നിന്നും നാട്ടിലെത്തിയവർ ഞങ്ങൾ വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കാം എന്നെഴുതി നൽകിയിട്ടും അതിന് സമ്മതിക്കാതെ എല്ലാം സൗജന്യമാണെന്ന് പറഞ്ഞ് നിര്ബന്ധപൂർവ്വം സർക്കാർ ക്വാറന്റൈൻ സെന്ററുകളിലേക്ക് പറഞ്ഞയച്ചു. അവരോട് കഴിഞ്ഞ ദിവസം മീറ്റിംഗ് വിളിച്ച് പറഞ്ഞത് എല്ലാവരും പൈസ അടച്ചിട്ട് പോയാൽ മതി എന്നാണ്.
പ്രവാസികളുടെ പേരിൽ ഇനിയും കള്ളക്കണ്ണീര് പൊഴിക്കാതെ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുവാൻ സർക്കാർ തയ്യാറാവണം എന്നും ഒഐസിസി സൗദി നാഷണൽ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ