+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ കെടുതിയിലും പ്രതീക്ഷയുടെ തിരിനാളമായി ഡിഎംഎയുടെ സാന്ത്വനം സംഗീത നിശ

ഡിട്രോയിറ്റ്: മിഷിഗണിൽ കഴിഞ്ഞ 40 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ (ഡിഎംഎ) എന്ന സാംസ്ക്കാരിക സംഘടന, കൊറോണ പേമാരിയിലും അതിജീവനത്തിന്‍റെ പാതയിലാണ്. സംഘടനയുടെ തുടക്കം മുതല
കൊറോണ കെടുതിയിലും പ്രതീക്ഷയുടെ തിരിനാളമായി  ഡിഎംഎയുടെ സാന്ത്വനം സംഗീത നിശ
ഡിട്രോയിറ്റ്: മിഷിഗണിൽ കഴിഞ്ഞ 40 വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ (ഡിഎംഎ) എന്ന സാംസ്ക്കാരിക സംഘടന, കൊറോണ പേമാരിയിലും അതിജീവനത്തിന്‍റെ പാതയിലാണ്.

സംഘടനയുടെ തുടക്കം മുതലുള്ള പ്രവർത്തകനും മുൻ പ്രസിഡന്‍റും ഇപ്പോഴത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗവും നോർത്ത് അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായിരുന്ന ജോസഫ് മാത്യൂ (അപ്പച്ചൻ), കോവിഡ് ബാധയാൽ നിര്യാതനായതിന്‍റെ ദുഃഖത്തിൽ നിന്നും കരകയറുന്ന സംഘടന അംഗങ്ങൾക്ക്, ഡിഎംഎ മുൻ പ്രസിഡന്‍റ് സുനിൽ പൈങ്ങോളിൻ്റെ നേതൃത്വത്തിൽ നടത്തിയ സൂം മീറ്റിംഗ്, മനസിൽ പ്രതീക്ഷയുടെ തിരിനാളം നൽകുന്നതായി.

മേയ് 23നു രാത്രി 7.30 നുആരംഭിച്ച പരിപാടി ഡിഎംഎ പ്രസിഡന്‍റ് രാജേഷ് കുട്ടിയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. ഡിഎംഎ ഡിട്രോയിറ്റിൻ്റെ 14-ലോളം കുടുംബാംഗങ്ങളായ ശ്രുതി പ്രതാപ്, ദിനേശ് ലക്ഷ്മൺ, പ്രശാന്ത് ചന്ദ്രശേഖർ, പ്രവീൺ നായർ, സരിത പ്രവീൺ നായർ, ആൻ്റണി മണലേൽ, ബോബി ആലപ്പാട്ടുകുന്നേൽ, പ്രീതി ബോബി, മധു നായർ, പ്രദീപ് ശ്രീനിവാസൻ, അഭിലാഷ് പോൾ, കൃഷ്ണരാജ് യൂ., സുനിൽ പൈങ്ങോൾ, രാജേഷ് നായർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. സുനിൽ പൈങ്ങോളിനൊപ്പം, രാജേഷ് നായർ, റോജൻ തോമസ്, അജിത് അയ്യമ്പിള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഡിഎംഎ വൈസ് പ്രസിഡൻ്റ് മാത്യൂസ് ചെരുവിൽ, ബിഒടി ചെയർമാൻ തോമസ് കത്തനാൾ, വൈസ് ചെയർമാൻ സുദർശന കുറുപ്പ്, സീനിയർ കമ്മിറ്റി അംഗം കുര്യാക്കോസ് പോൾ എന്നിവർ ഗായകർക്ക് ആശംസകൾ നേർന്നു. സെക്രട്ടറി വിനോദ് കൊണ്ടൂർ നന്ദി പറഞ്ഞു.

പരിപാടിയുടെ ആദ്യാവസാനം വരെ എല്ലാവരും പങ്കെടുത്തത്, കോവിഡ് പേമാരിയിൽ ആളുകൾ എത്രമാത്രം സാമൂഹികമായ കൂട്ടായ്മയ്ക്ക് ആഗ്രഹിക്കുന്നു എന്നതിന് തെളിവാണ്. നോർത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു ഓൺലൈൻ സംഗീത നിശ ഉടൻ നടത്തുമെന്ന് പ്രസിഡൻ്റ് രജേഷ് കുട്ടി പറഞ്ഞു.

വിവരങ്ങൾക്ക്: രാജേഷ് കുട്ടി 313 529 8852, വിനോദ് കൊണ്ടൂർ 313 208 4952, ശ്രീകുമാർ കമ്പത്ത് 313 550 8512.