+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അരലക്ഷം കവിഞ്ഞു രോഗമുക്തി, സൗദിയിൽ പുതിയ രോഗികൾ 1815 മാത്രം

റിയാദ്: വ്യാഴാഴ്ച മുതൽ കർഫ്യു നിയമങ്ങളിൽ ഇളവു വരുത്തുകയും സാധാരണ ജീവിതത്തിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കുകയും ചെയ്യുന്ന നീക്കങ്ങൾക്കിടയിൽ ബുധനാഴ്ച രോഗശമനം നേടിയ കോവിഡ് ബാധിതരുടെ എണ്ണം 51,022 ആയി.

സൗദി അറേബ്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം 78,541 ആണ്. ഇതിൽ 27094 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബുധനാഴ്ച 14 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 425 ഇൽ എത്തി. മക്കയിൽ നാലു പേരും ജിദ്ദയിൽ ഏഴ് പേരും റിയാദിൽ രണ്ട്, മദീന ഒന്ന് എന്നിങ്ങനെയാണ് മരണം.

പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. ബുധനാഴ്ച 1815 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗബാധിതരിൽ 65 ശതമാനം ആളുകളും രോഗമുക്തരായത് വലിയ ആശ്വാസമായാണ് ആരോഗ്യ വകുപ്പു കാണുന്നത്. മരണപ്പെട്ടവരുടെ അനുപാതവും 0.54 ശതമാനം മാത്രമാണ്. സൗദിയിൽ ഇതുവരെയായി 7,54,268 കോവിഡ് ടെസ്റ്റുകൾ നടത്തി.

റിയാദിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 739 പേർക്കാണ്. ജിദ്ദ 325, മക്ക 162, ഹൊഫൂഫ് 118, ദമാം 74, അൽകോബാർ 54, ഹായിൽ 37, മദീന 35, ജുബൈൽ 29, ഖത്തീഫ് 29, ദഹറാൻ 26, ഖുലൈസ് 21, തബൂഖ് 18, തായിഫ് 14, അൽഖർജ് 13, അൽബാഹ 10 എന്നിങ്ങനെയാണ് പുതിയ രോഗികളുടെ എണ്ണം.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ