+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഐസി ഓൺലൈൻ മീറ്റ് ശ്രദ്ധേയമായി

കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റ ർ സംഘടിപ്പിച്ച ഈദ് ഓൺലൈൻ മീറ്റ് കുവൈത്തിലെയും മറുനാട്ടിലെയും പ്രവർത്തകരാൽ ശ്രദ്ധേയമായി. വിശുദ്ധ റംസാനിൽ നേടിയെടുത്ത സഹനവും ഇഛാനിയന്ത്രണ പാടവവും അച്ചടക്കവും സാമൂഹ്യ ബോ
ഐഐസി ഓൺലൈൻ മീറ്റ് ശ്രദ്ധേയമായി
കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റ ർ സംഘടിപ്പിച്ച ഈദ് ഓൺലൈൻ മീറ്റ് കുവൈത്തിലെയും മറുനാട്ടിലെയും പ്രവർത്തകരാൽ ശ്രദ്ധേയമായി. വിശുദ്ധ റംസാനിൽ നേടിയെടുത്ത സഹനവും ഇഛാനിയന്ത്രണ പാടവവും അച്ചടക്കവും സാമൂഹ്യ ബോധവും പെരുമാറ്റ രീതിയും ജീവിതത്തിലൂടെ കൊണ്ടു നടക്കാൻ വിശ്വാസി സമൂഹം ശ്രദ്ധിക്കണമെന്നും കോവിഡ് പശ്ചാത്തലത്തിൽ അകപ്പെട്ട മാനസിക തളർച്ചയെ ഉന്മൂലനം ചെയ്യുന്നതിനുള്ള മാർഗങ്ങളും ഈദ് മീറ്റിൽ ചർച്ച നടത്തി.

സ്നേഹവും സാഹോദര്യവും ഒരുമയും സന്പർക്കവും മനുഷ്യർക്കിടയിൽ വളർത്തുന്ന സാംസ്കാരിക സന്ദർഭങ്ങൾ കൂടിയാണ് ആഘോഷങ്ങളെന്ന് ഐഐസി മുൻ ചെയർമാൻ വി.എ മൊയ്തുണ്ണി വ്യക്തമാക്കി. കുവൈത്ത് പ്രവാസം മതിയാക്കിയ വി.എ മൊയ്തുണ്ണി ദുബൈയിൽ നിന്നാണ് മീറ്റിൽ പങ്കെടുത്തത്.

ഐഐസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി ഈദ് സന്ദേശം നൽകി. പാട്ട്, ക്വിസ് തുടങ്ങിയ വൈവിധ്യ പരിപാടികൾ ഈദ് മീറ്റിന് മികവേകി. വിവിധ സ്ഥലങ്ങളിൽ നിന്നായി കുട്ടികളടക്കം നൂറ് കണക്കിന് പ്രർത്തകർ പരിപാടിയിൽ പങ്കെടുത്തു.

ഐഐസി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, അബ്ദുൽ അസീസ് സലഫി, യൂനുസ് സലീം, മിർസാദ്, ശർഷാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ