റിയാദ്: കോവിഡ് ബാധിച്ചു റിയാദിൽ ചികിത്സയിലായിരുന്ന ഓച്ചിറ പ്രയാർ നോർത്ത്
സ്വദേശി കൊളശേരി പടിഞ്ഞാറത്തറയിൽ അബ്ദുസലാം (44) ചൊവ്വാഴ്ച രാവിലെ റിയാദ് സുവൈദിയിലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരണപ്പെട്ടു. ഇദ്ദേഹം പത്തു ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു.
പ്ലംബറായിരുന്ന അബ്ദുസലാം അസുഖ ബാധിതനായി റിയാദിലുണ്ടെന്ന് നാട്ടിൽ നിന്നും ബന്ധുക്കൾ വിളിച്ചറിയിച്ചതിനെ തുടർന്ന് സാമൂഹ്യപ്രവർത്തകരായ ശിഹാബ് കൊട്ടുകാടും ഡൊമിനിക് സാവിയോയും നടത്തിയ അന്വേഷണത്തിൽ ഈ മാസം പതിനൊഴിനാണ് അബ്ദുസലാമിനെ ആശുപത്രിയിൽ കണ്ടെത്തിയത്.
കോവിഡ് പോസിറ്റീവ് ആയിരുന്ന ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. അഞ്ചു വർഷമായി നാട്ടിൽ പോയിട്ടില്ലാത്ത അബ്ദുസലാം ജലാലുദ്ദീൻ, റുഖിയ ദന്പതികളുടെ മകനാണ്. ഷംനയാണ് ഭാര്യ. സഹൽ, മുഹമ്മദ് സിനാൻ എന്നിവർ മക്കളാണ്. ഷാജി, റഷീദ് (ജിസാൻ), സലിം (തായിഫ്), ശിഹാബ് (അബഹ) എന്നീ സഹോദരങ്ങളുണ്ട്. മൃതദേഹം റിയാദിൽ മറവു ചെയ്യും.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാൻ