+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ കോവിഡ് മരണം 9; രോഗികൾ 74795

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 45668 പേർ സുഖം പ്രാപിച്ചെങ്കിലും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കൂടി വരികയാണ്. രാജ്യത്ത് തിങ്കളാഴ്ച 9 പേരാണ് മരണത്തിനു കീഴടങ്ങിയത്. മക്കയിലും ജ
സൗദിയിൽ കോവിഡ് മരണം 9; രോഗികൾ 74795
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന 45668 പേർ സുഖം പ്രാപിച്ചെങ്കിലും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം കൂടി വരികയാണ്. രാജ്യത്ത് തിങ്കളാഴ്ച 9 പേരാണ് മരണത്തിനു കീഴടങ്ങിയത്. മക്കയിലും ജിസാനു സമീപം ബേഷ് എന്നിവിടിങ്ങളിലാണ് എല്ലാ മരണങ്ങളും സംഭവിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 399 ആയി. 74795 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചെങ്കിലും ഇപ്പോൾ ചികിത്സയിലുള്ളത് 28728 പേർ മാത്രമാണ്. ഇവരിൽ 384 പേരുടെ നില ഗുരുതരമാണ്. പുതുതായി രോഗം സ്ഥിരീകരിച്ച 2235 പേരിൽ 27 ശതമാനം സ്ത്രീകളാണ്. 59 ശതമാനമാണ് വിദേശികൾ.
രാജ്യത്ത് ഇതുവരെ 7,22,079 കോവിഡ് ടെസ്റ്റുകൾ നടത്തി.

പുതിയ രോഗികൾ: റിയാദ് 765, മക്ക 416, ജിദ്ദ 350, മദീന 184, ദമാം 113, ജുബൈൽ 74, അൽകോബാർ 58, ഹൊഫൂഫ് 55, ഖതീഫ് 24, ബുറൈദ 24, ഹായിൽ 20, ദഹ്റാൻ 15, തബൂക് 12, തായിഫ് 10, അൽ മബ്രസ് 9, മുസാഹ്മിയ 8, ഖമീസ് മുഷായിത് 7, ഹരീഖ് 7, അൽറാസ് 6 എന്നിങ്ങനെയാണ്.

സൗദിയിൽ ഈദുൽ ഫിത്വർ ദിനമായ ഞായറാഴ്ച മുതൽ അഞ്ചു ദിവസത്തേക്ക് രാജ്യവ്യാപകമായി സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ