+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ.കെ. നായനാർ കേരള വികസനത്തിനും പ്രവാസി ക്ഷേമത്തിനും അതുല്യ സംഭാവനകൾ നൽകിയ നേതാവ് : നവോദയ റിയാദ്

റിയാദ്: കേരളത്തിന്‍റെ പൊതുവികസനത്തിനും സാമൂഹിക വളർച്ചക്കും പ്രവാസി ക്ഷേമത്തിനും അതുല്യ സംഭാവനകൾ നൽകിയ ജനപ്രിയ നേതാവും ഭരണാധികാരിയുമായിരുന്നു ഇ.കെ. നായനാരെന്ന് റിയാദ് നവോദയ വാട്സ്ആപ് ഗ്രൂപ്പ് സംഘടിപ്പി
ഇ.കെ. നായനാർ  കേരള വികസനത്തിനും പ്രവാസി ക്ഷേമത്തിനും  അതുല്യ സംഭാവനകൾ നൽകിയ നേതാവ് : നവോദയ റിയാദ്
റിയാദ്: കേരളത്തിന്‍റെ പൊതുവികസനത്തിനും സാമൂഹിക വളർച്ചക്കും പ്രവാസി ക്ഷേമത്തിനും അതുല്യ സംഭാവനകൾ നൽകിയ ജനപ്രിയ നേതാവും ഭരണാധികാരിയുമായിരുന്നു ഇ.കെ. നായനാരെന്ന് റിയാദ് നവോദയ വാട്സ്ആപ് ഗ്രൂപ്പ് സംഘടിപ്പിച്ച നായനാർ അനുസ്മരണയോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബി. ബിജു യോഗം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി അധികാര വികേന്ദ്രീകരണത്തിന് കളമൊരുക്കി നായനാർ നടപ്പാക്കിയ ജനകീയാസൂത്രണമാണ് കേരളത്തിന്റെ അടിത്തട്ടിലേക്ക് വികസനസംസ്കാരം കൊണ്ടു വന്നതെന്ന് ബിജു ചൂണ്ടിക്കാട്ടി. പ്രവാസികൾക്കായി ഒരു വകുപ്പ് രൂപീകരിച്ചതും നായനാർ സർക്കാരാണ്.

ഡി.കെ. മുരളി എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. പത്രപ്രവർത്തകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, ഭരണാധിപൻ തുടങ്ങിയ ബഹുമുഖപ്രതിഭയായിരുന്നു നയനാരെന്നു ഡി.കെ. മുരളി അനുസ്മരിച്ചു. ലോകമാതൃകയായ കുടുംബശ്രീ, സാക്ഷരതാ പ്രസ്ഥാനം, തിരുവനന്തപുരം ടെക്നോപാർക്ക്, കണ്ണൂർ വിമാനത്താവളം, മാവേലി സ്റ്റോറുകൾ, ക്ഷേമപെൻഷനുകൾ എന്നിവയൊക്കെ നായനാരുടെ സംഭവനകളായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സീന ഭാസ്കർ നയനാരുമായുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കാഞ്ഞിരംപാറ മോഹനൻ നായനാർ അനുസ്മരണപ്രഭാഷണം നടത്തി.

നവോദയ കേന്ദ്ര കമ്മിറ്റിയംഗം ഷാജു നായനാരുടെ ജീവചരിത്രം വിവരിച്ചു. ബാബുജി, മനോഹരൻ, വിക്രമലാൽ, ഹേമന്ദ്, സുരേഷ് സോമൻ, പൂക്കോയ തങ്ങൾ, അഭിലാഷ്, അനിൽ പിരപ്പൻകോട്, പ്രതീന ജയ്ജിത്ത്, അഞ്ജു സജിൻ, സഹീർ, കുമ്മിൾ സുധീർ, ഫെബിൻ, കലാം, അലി, യുസുഫ്, ശിവപ്രസാദ് എന്നിവർ സംസാരിച്ചു. നവോദയ പ്രസിഡന്‍റ് ബാലകൃഷ്ണൻ കോഓർഡിനേറ്ററായിരുന്നു. ജയ്ജിത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതവും ശ്രീരാജ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ