+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"പ്രത്യാശ'യുടെ കിരണം അമേരിക്കയില്‍, കൗണ്‍സിലിംഗിനു തുടക്കമായി

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനുള്ള മെന്‍റല്‍ ഹെല്‍ത്ത് കൗണ്‍സിലിംഗ് സേവനമായ "പ്രത്യാശ'ക്ക് തുടക്കം. അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള പരിപാടിയുടെ
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് അറുതി
വരുത്താനുള്ള മെന്‍റല്‍ ഹെല്‍ത്ത് കൗണ്‍സിലിംഗ് സേവനമായ "പ്രത്യാശ'ക്ക് തുടക്കം.

അമേരിക്കന്‍ മലയാളികള്‍ക്കു വേണ്ടിയുള്ള പരിപാടിയുടെ ഉദ്ഘാടനം സീറോ മലങ്കര ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവാ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രത്യാശയുടെ പുത്തന്‍കിരണങ്ങള്‍ നല്‍കാന്‍ ഈ ഉദ്യമത്തിനു കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ചടങ്ങില്‍ ആന്‍റോ ആന്‍റണി എംപി, ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ലോക സൈക്യാട്രിക്ക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. റോയി കള്ളിവയല്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോര്‍ജ് സെബാസ്റ്റിയന്‍, മലയാളി ഹെല്‍പ്പ്‌ലൈന്‍ കോഓര്‍ഡിനേറ്റര്‍ അനിയന്‍ ജോര്‍ജ്, സൈക്കോ തെറാപ്പിസ്റ്റും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ പ്രസിഡന്‍റുമായ ഡോ. ജോര്‍ജ് എം. കാക്കനാട്, മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ഫ്ലവേഴ്‌സ് ടിവി ന്യൂസ് ചാനലായ 24ന്യൂസിന്‍റെ
എഡിറ്റര്‍ ഇന്‍ ചാര്‍ജ് പി.പി. ജയിംസ്, എകെഎംജി ജനറല്‍ സെക്രട്ടറി ഡോ. ഗീത
നായര്‍, തെറാപ്പോ എംഡി സഞ്ജീവ് സര്‍ക്കാര്‍, തെറാപ്പോ ഡയറക്ടര്‍ സന്ദീപ്
പ്രഭാകര്‍, എഎഐഎസ്ഡബ്ല്യു പ്രസിഡന്‍റ് റോയി തോമസ്, തമ്പി ആന്‍റണി, ഡോ. ജഗതി
നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി സംഘടനകളെ പ്രതിനിധീകരിച്ചു പ്രമുഖര്‍
സംസാരിച്ചു. മലയാളി ഹെല്‍പ്പ് ലൈന്‍ ഫോറമാണ് പരിപാടി സംഘടിപ്പിച്ചത്.

വിവരങ്ങള്‍ക്ക്: therappo.com/prathyasa എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അനിയന്‍ ജോര്‍ജ്
(908) 337-1289, ഡോ. ജോര്‍ജ് എം. കാക്കനാട്ട് (281) 723-8520, ജോസ്, മണക്കാട്ട് (847) 830-4128, ഡോ. ജഗതി നായര്‍ (561) 632-8920, ബൈജു വറുഗീസ് (914) 349-1559