മിനിസോട്ട: അമേരിക്കയിലെ മിനിസോട്ടയിൽ പൊതു ആരാധനയ്ക്ക് നിയന്ത്രണങ്ങളോടെ അനുമതി. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി മിനിസോട്ട ഗവർണർ ടിം വാൾസാണ് ആരാധനയ്ക്ക് അനുമതി നൽകിയത്. വിശ്വാസികളെ പങ്കെടുപ്പിച്ച് വിശുദ്ധ കുർബാന അർപ്പിക്കാൻ അനുവദിക്കണമെന്ന് മിനിസോട്ട ബിഷപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഗവർണർ ഉത്തരവ് പുറപ്പെടുവിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെ തുറക്കാൻ അനുവദിച്ച സാഹചര്യത്തിൽ നിലവിലെ മാർഗ നിർദേശങ്ങൾ മതപരമായ ചടങ്ങുകളെ അന്യായമായി നിയന്ത്രിക്കുന്നതാണെന്ന് ബിഷപ്പുമാർ വാദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാർഗനിർദേശങ്ങളിൽ ഇളവ് നൽകി ഗവർണർ ഉത്തരവ് ഇറക്കിയത്.
ഗവർണറുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ആർച്ച് ബിഷപ് ബെർണാഡ് ഹെബ്ഡ പറഞ്ഞു.