+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം വെബിനാർ മേയ് 24 ന്

ന്യൂയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺസിനുവേണ്ടി കോവിഡ് 19 എന്ന മഹാമാരി മൂലം ഉണ്ടാകുന്ന മാനസികാഘാതത്തെ എങ്ങനെ അതിജീവിക്കാം (Post Trauma
മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനം വെബിനാർ മേയ് 24 ന്
ന്യൂയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺസിനുവേണ്ടി കോവിഡ് 19 എന്ന മഹാമാരി മൂലം ഉണ്ടാകുന്ന മാനസികാഘാതത്തെ എങ്ങനെ അതിജീവിക്കാം (Post Trauma Issues Facing the Seniors due to the Pandemic) എന്ന വിഷയത്തെ അധികരിച്ച് വെബിനാർ സംഘടിപ്പിക്കുന്നു.

മേയ് 24 നു (ഞായർ) ന്യൂയോർക്ക് സമയം വൈകുന്നേരം ഏഴിനാണ് സൂം വിഡിയോ കോൺഫറൻസിലൂടെ (Zoom Video Conference ) ആണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്.

ഭദ്രാസനാധിപൻ ഡോ.ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിക്കുന്ന വെബിനാറിൽ ഡോ.എം.വി മാത്യു (ഷിക്കാഗോ) മുഖ്യ പ്രഭാഷണം നടത്തും.

ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സൂം വെർച്ച്വൽ സമ്മേളനത്തിൽ ഭദ്രാസനത്തിലെ എല്ലാ സീനിയർ സിറ്റിസൺ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള അറിയിച്ചു.

Meeting ID: 838 0222 0384, Password: 458742

റിപ്പോർട്ട്: ഷാജി രാമപുരം