+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം അസോസിയേഷൻ കാത്തലിക് ചാരിറ്റീസുമായി കൈകോർത്തു ജോബി ജോർജ്

ഫില‍ഡൽഫിയ: ജീവകാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന ഫിലഡൽഫിയയിലെ പ്രമുഖ സംഘടനയായ കോട്ടയം അസോസിയേഷൻ കോവിഡ് ദുരിതത്തിലായവർക്ക് കൈത്താങ്ങായി. ഫിലഡൽഫിയ ആർച്ച് ഡയോസിസിന്‍റെ കീഴിലു
കോട്ടയം അസോസിയേഷൻ കാത്തലിക് ചാരിറ്റീസുമായി കൈകോർത്തു ജോബി ജോർജ്
ഫില‍ഡൽഫിയ: ജീവകാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ടായി സജീവമായി പ്രവർത്തിക്കുന്ന ഫിലഡൽഫിയയിലെ പ്രമുഖ സംഘടനയായ കോട്ടയം അസോസിയേഷൻ കോവിഡ് ദുരിതത്തിലായവർക്ക് കൈത്താങ്ങായി. ഫിലഡൽഫിയ ആർച്ച് ഡയോസിസിന്‍റെ കീഴിലുള്ള കാത്തലിക് സോഷ്യൽ സർവീസുമായി ചേർന്ന് ഇരുനൂറോളം കുടുംബങ്ങളിലെ കുട്ടികൾക്ക് ആവശ്യമായ ബേബി മിൽക്ക്, ഡയപേഴ്സ് മറ്റ് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകി.

മേയ് 12 നു നോർത്ത് ഈസ്റ്റിലെ ഫിലഡൽഫിയയിലെ ഫാമിലി സർവീസ് സെന്‍ററിലാണ് അവശ്യ സാധനങ്ങൾ എത്തിച്ചു നൽകിയത്.പ്രസിഡന്‍റ് ജോബി ജോർജ്, ജനറൽ സെക്രട്ടറി സാജൻ വർഗീസ്, സോഷ്യൽ സർവീസ് അഡ്മിനിസ്ട്രേറ്റർ ബെത്ത് വുഡ്, ഡയറക്ടർമാരായ ബെക്കി തോംവ്സൺ, സോണിയ നവാറോ, ആലിസൺ കെയ്ൻ, മൈക്ക് നോൾ എന്നിവർക്ക് കൈമാറി.

സാധാരണ ജീവിതം ദുസഹമാക്കിയ ഈ പ്രതിസന്ധിഘട്ടത്തിൽ കോട്ടയം അസോസിയേഷന്‍റെ വിലപ്പെട്ട സഹായം വിലമതിക്കാനാവാത്തതാണ്. അവസരത്തിനൊത്ത് ഉയർന്ന സാമൂഹ്യ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കുന്നതെന്ന് ബെത്ത് വുഡ് പറഞ്ഞു.

തികച്ചും അഭിനന്ദനാർഹമാണ്. അനേകം കുടുംബങ്ങൾ ദുരിതക്കയത്തിലായ ഈയവസരത്തിൽ അവർക്ക് കൈത്താങ്ങ് ആകുന്നത് ഏറ്റവും മഹത്തരമെന്ന് ബെക്കി തോംവ്സൺ വ്യക്തമാക്കി.കോട്ടയം അസോസിയേഷൻ കേരളത്തിൽ മാത്രമല്ല പ്രാദേശിക തലത്തിലും വിവിധ സ്ഥലങ്ങളിലുമായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ചോസൻ 300 തുടങ്ങി വിവിധ പ്രസ്ഥാനങ്ങളുമായി ചേർന്നു നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമായതോടൊപ്പം സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്.ചാരിറ്റി കോർഡിനേറ്റർ ജീമോൻ ജോർജ്, വൈസ് പ്രസിഡന്‍റ് ജെയിംസ് അന്ത്രയോസ്, ട്രഷറർ ജോൺ വർക്കി, ജോ. സെക്രട്ടറി ജോസഫ് മാണി, ജോ. ട്രഷറർ കുര്യൻ രാജൻ, എബ്രഹാം ജോസഫ്, ജോൺ മാത്യു, സണ്ണി കിഴക്കേ മുറി, ബെന്നി കൊട്ടാരത്തിൽ, സാബു പാമ്പാടി, ജോഷി കുറിയാക്കോസ്, മാത്യു പാറയ്ക്കൻ, മാത്യു ഐപ്പ്, വർഗീസ് വർഗീസ്, സരിൻ ചെറിയാൻ, തോമസ് ബെന്നി, വർക്കി പൈലോ തുടങ്ങിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.