+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ജോസഫ് പുത്തൻപുരയ്ക്കലുമായി സംവാദം

ന്യൂയോർക്ക്: ഫോമാ മിഡ് അറ്റലാന്‍റിക്ക് റീജണിന്‍റെ കമ്യൂണിറ്റി ടാസ്ക്ക് ഫോഴ്‌സ് ആൻഡ് ഹെൽപ്പ് ലൈനിന്റെ ആഭിമുഖ്യത്തിൽ "കൊറോണാക്കാലത്തെ കുടുംബ ബന്ധങ്ങൾ ' എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കുന്ന
ഫാ. ജോസഫ് പുത്തൻപുരയ്ക്കലുമായി   സംവാദം
ന്യൂയോർക്ക്: ഫോമാ മിഡ് അറ്റലാന്‍റിക്ക് റീജണിന്‍റെ കമ്യൂണിറ്റി ടാസ്ക്ക് ഫോഴ്‌സ് ആൻഡ് ഹെൽപ്പ് ലൈനിന്റെ ആഭിമുഖ്യത്തിൽ "കൊറോണാക്കാലത്തെ കുടുംബ ബന്ധങ്ങൾ ' എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കുന്നു. മേയ് 23 നു (ശനി) ഉച്ചയ്ക്ക് 12 മുതൽ സൂം ലൈവ് മുഖേനയാണ് സംവാദം. ജെഫേഴ്സൺ ഹെൽത്ത് ഫ്രാങ്ക്ഫോർഡ് കാമ്പസിലെ നഴ്‌സ് മാനേജർ നിമ്മി ദാസ് ആണ് മോഡറേറ്റർ .

കോവിഡ് എന്ന ഭീകര മഹാമാരി നിമിത്തം വന്നുചേർന്ന ലോക് ഡൗൺ - ക്വാറന്‍റൈൻ സമയങ്ങളിൽ കുടുംബജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉണ്ടായിട്ടുള്ള മാനസിക സമ്മർദ്ദങ്ങൾക്കും പിരിമുറുക്കത്തിനും ഒരു പരിധിവരെ അയവു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ സദസുകൾക്ക് സ്വീകാര്യനായ "കാപ്പിപ്പൊടിയച്ചൻ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഫാ. ജോസഫ് പുത്തൻ പുരയ്ക്കലുമായി സംവാദം സംഘടിപ്പിക്കുന്നതെന്ന് ഫോമാ മിഡ് അറ്റ്ലാന്റിക്ക് റീജൺ വൈസ് പ്രസിഡന്‍റ് ബോബി തോമസ് വ്യക്തമാക്കി.

ഈ സൂം മീറ്റിംഗിൽ സംബന്ധിക്കുവാനായി www.us02web.zoom.us/j/7216349190 എന്ന ലിങ്ക് മുഖേന ജോയിൻ ചെയ്യാവുന്നതാണ്.Meeting ID:721 634 9190+192294362866, 72163491910# US (New York)+13126266799,7216349190# US (Chicago)

റിപ്പോർട്ട്:ജോയിച്ചൻ പുതുക്കുളം