+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷട്ട് ഡൗൺ ക്രൈസിസ് വെബിനാർ മേയ് 24 ന്

ന്യൂഡൽഹി: കുട്ടികളുടെ പെരുമാറ്റം, ഓൺലൈൻ ഇടപെടൽ, പഠനം, ശാരീരിക മാനസിക ആരോഗ്യം, ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഷട്ട്ഡൗൺ കാലത്ത് ഉടലെടുക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സംശയങ്ങൾക്ക് മറുപടി ന
ഷട്ട് ഡൗൺ ക്രൈസിസ് വെബിനാർ മേയ് 24 ന്
ന്യൂഡൽഹി: കുട്ടികളുടെ പെരുമാറ്റം, ഓൺലൈൻ ഇടപെടൽ, പഠനം, ശാരീരിക- മാനസിക ആരോഗ്യം, ബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഷട്ട്ഡൗൺ കാലത്ത് ഉടലെടുക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും സംശയങ്ങൾക്ക് മറുപടി നൽകാനും 15 വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിദഗ്ധർ ഒന്നിക്കുന്ന വെബിനാർ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ മേയ് 24 നു (ശനി) ഉച്ചകഴിഞ്ഞു മൂന്നിനു നടക്കും.

ഫരീദാബാദ് രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ബെന്നി പാലാട്ടി വെബിനാർ നയിക്കും. ജസ്റ്റിസ് കുര്യൻ ജോസഫ്, ബിജോ അലക്സാണ്ടർ ഡിവൈഎസ്പി, തുടങ്ങി നാല് രാജ്യങ്ങളിൽ നിന്നുള്ള 15 വിദഗ്ധർ സെമിനാറിൽ സംസാരിക്കും.

ഷട്ട്ഡൗൺ കാലഘട്ടത്തിൽ മാതാപിതാക്കൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ് മക്കളുടെ പഠനം- ബന്ധങ്ങൾ- ഓൺലൈൻ ലൈഫ്- മാനസിക ശാരീരിക ആരോഗ്യം തുടങ്ങിയവ. ഈ മേഖലകളിലെ പ്രഗൽഭർ പങ്കെടുത്ത് സംസാരിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്യുമെന്ന് മാർ കുര്യാക്കോസ് ഭരണി കുളങ്ങര പറഞ്ഞു. കുടുംബങ്ങളുടെ വെല്ലുവിളികൾ, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ, ഷട്ട്ഡൗണും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളും
സ്കൂളും പഠനവും സാധ്യതകളും തുടങ്ങിയ നിരവധി വിഷയങ്ങൾ ആയിരിക്കും വെബിനാറിൽ ചർച്ച ചെയ്യപ്പെടുക.

ഞായർ ഉച്ചകഴിഞ്ഞു 3 മുതൽ 6 വരെ സമയത്ത് സൂം ആപ്പിലൂടെ നടക്കുന്ന ലൈവ് സ്ട്രീമിംഗ് "വീടും വിദ്യാലയവും" എന്ന യൂട്യൂബ് ചാനലിൽ ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്