കൂത്രപ്പള്ളി: ധന്യൻ മാർ തോമസ് കുര്യാളശ്ശേരി പിതാവിന്റെ നാമകരണ പരിപാടികളുടെ വൈസ്പോസ്ററുലേറ്റർ സിസ്റ്റർ ബഞ്ചമിൻ മേരി എഴുതനവയലിൽ എസ്എബിഎസ് (ലില്ലി - 79) വെളളിയാഴ്ച നിര്യാതയായി. ഭൗതികശരീരം മെയ് 25 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കൂത്രപ്പളളി പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടു വരുന്നതും സംസ്ക്കാര ശുശ്രൂഷകൾ 26 ചൊവ്വാഴ്ച രാവിലെ 10.30 ന് ആരംഭിച്ച് 12 ന് വാഴപ്പളളി മഠം ചാപ്പലിലെ സമാപന ശുശ്രൂഷകൾക്കുശേഷം മഠം വക സിമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.
പരേത പാലാ രൂപതയിൽ കടനാട് ഇടവക എഴുതനവയലിൽ പരേതരായ തോമസ്,മേരി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ : ജോസ് തോമസ് (ജർമനി), തങ്കമ്മ ജോർജ്ജ് വട്ടയ്ക്കാട്ട് (കുണിഞ്ഞി), മേരി ജോസഫ് കരിയാങ്കൽ (മഞ്ചേരി), ജോയി തോമസ് (ജർമനി), ടോമി തോമസ് കടനാട്, ബേബി തോമസ് (ജർമനി), ഡോളി തോമസ് പാലയ്ക്കൽ (ജർമനി).
കോട്ടയം സിആർഐ യൂണിററ് പ്രസിഡന്റും, ചങ്ങനാശേരി പാസ്റ്ററൽ കൗണ്‍സിൽ അംഗവുമായിരുന്ന സിസ്റ്റർ വാർഡൻ, സുപ്പീരിയർ, പ്രൊവിൻഷ്യൽ സുപ്പീരിയർ, ജനറൽ കൗണ്‍സിലർ എന്നീ നിലകളിൽ അതിരന്പുഴ സെന്റ് മേരീസ ് ഹൈസ്ക്കൂൾ, അസംപ്ഷൻ കോളേജ്, വാഴപ്പളളി ടി.ടി.ഐ, അമല ഗിരി ബികെ കോളേജ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.
ഇരുപതിൽപരം ഗ്രന്ഥങ്ങളുടെ കർത്താവായ സിസ്റ്റർ കെസിബിസിയുടെ മാധ്യമകമ്മീഷന്റെ 2016 ലെ ’ഗുരുപൂജ’ പുരസ്ക്കാര ജേതാവുമാണ്.
കൊറോണ വൈറസ് പടരാതിരിക്കാൻ സർക്കാർ എടുക്കുന്ന മുൻകരുതലുകളോട് സഹകരിച്ചായിരിക്കും സംസ്ക്കാര ശുശ്രൂഷകൾ നടത്തുക. ശുശ്രൂഷകൾ ഓണ്‍ ലൈനിൽ കാണുവാൻ സൗകര്യം ഉണ്ടായിരിക്കും.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
സിസ്റ്റർ ബഞ്ചമിൻ മേരി എഴുതനവയലിൽ എസ്എബിഎസ് നിര്യാതയായി
04:08 AM May 23, 2020 | Deepika.com