+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചൈ​നീ​സ് ഓ​ഹ​രി​ക​ൾ​ക്ക് ത​ട​യി​ടാ​നു​ള്ള ബി​ൽ പാ​സാ​ക്കി യു​എ​സ് സെ​ന​റ്റ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈ​നീ​സ് ക​ന്പ​നി ഓ​ഹ​രി​ക​ളു​ടെ യു​എ​സ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ലെ ലി​സ്റ്റിം​ഗ് എ​ടു​ത്തു​ക​ള​യു​ന്ന​തി​നു വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സു​പ്ര​ധാ​ന ബി​ല്ലി​ന് യു​എ​സ
ചൈ​നീ​സ് ഓ​ഹ​രി​ക​ൾ​ക്ക് ത​ട​യി​ടാ​നു​ള്ള ബി​ൽ പാ​സാ​ക്കി യു​എ​സ് സെ​ന​റ്റ്
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈ​നീ​സ് ക​ന്പ​നി ഓ​ഹ​രി​ക​ളു​ടെ യു​എ​സ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ലെ ലി​സ്റ്റിം​ഗ് എ​ടു​ത്തു​ക​ള​യു​ന്ന​തി​നു വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സു​പ്ര​ധാ​ന ബി​ല്ലി​ന് യു​എ​സ് സെ​ന​റ്റ് ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​കാ​രം ന​ൽ​കി. അ​ലി​ബാ​ബ​യും, ബൈ​ഡു​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ന്പ​നി​ക​ളെ​യാ​ണ് ഈ ​തീ​രു​മാ​നം കാ​ര്യ​മാ​യി ബാ​ധി​ക്കു​ക. ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ദ്വ്യ​വ​സ്ഥ​ക​ളാ​യ ചൈ​ന​യ്ക്കും അ​മേ​രി​ക്ക​യ്ക്കും ഇ​ട​യി​ൽ കു​റേ​ക്കാ​ല​മാ​യി തു​ട​ർ​ന്നു​വ​രു​ന്ന സം​ഘ​ർ​ഷം മു​റു​കാ​ൻ വ​ഴി തെ​ളി​ക്കു​ന്ന സം​ഭ​വ വി​കാ​സ​മാ​ണി​ത്.

ലൂ​സി​യാ​ന​യി​ൽ നി​ന്നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ജോ​ണ്‍ കെ​ന്ന​ഡി​യും മേ​രി​ലാ​ൻ​ഡി​ൽ നി​ന്നു​ള്ള ഡെ​മോ​ക്രാ​റ്റ് ക്രി​സ് വാ​ൻ ഹോ​ള​നും ആ​യി​രു​ന്നു അ​വ​താ​ര​ക​ർ. ഇ​നി മു​ത​ൽ ക​ന്പ​നി​ക​ൾ ഒ​രു വി​ദേ​ശ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഒ​രു ക​ന്പ​നി​ക്ക് വി​ദേ​ശ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്ന് കാ​ണി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലോ പ​ബ്ലി​ക് ക​ന്പ​നി അ​ക്കൗ​ണ്ടിം​ഗ് ഓ​വ​ർ​സൈ​റ്റ് ബോ​ർ​ഡി​ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് ക​ന്പ​നി ഓ​ഡി​റ്റ് ചെ​യ്ത് അ​ത് ഒ​രു വി​ദേ​ശ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല​ല്ലെ​ന്ന് നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ലോ ക​ന്പ​നി​യു​ടെ സെ​ക്യൂ​രി​റ്റി​ക​ൾ എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ നി​ന്ന് നി​രോ​ധി​ക്കും. പെ​ൻ​ഷ​ൻ ഫ​ണ്ട്, കോ​ള​ജ് എ​ൻ​ഡോ​വ്മെ​ന്‍റ് എ​ന്നി​വ​യ്ക്കാ​യു​ള്ള നി​ക്ഷേ​പ ചാ​ന​ലി​ലൂ​ടെ ചൈ​ന​യി​ലേ​ക്ക് ഒ​ഴു​കു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റു​ക​ളിേ·​ൽ യു​എ​സ് നി​യ​മ​നി​ർ​മ്മാ​താ​ക്ക​ളു​ടെ സൂ​ക്ഷ്മ നി​രീ​ക്ഷ​ണം നേ​ര​ത്തെ ത​ന്നെ​യു​ണ്ട്.

ഒ​രു പു​തി​യ ശീ​ത​യു​ദ്ധ​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ ഞ​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ചൈ​ന നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ജോ​ണ്‍ കെ​ന്ന​ഡി സെ​ന​റ്റി​ൽ പ​റ​ഞ്ഞു. പു​തി​യ പ്ര​മേ​യം വ​ന്ന​തോ​ടെ യു​എ​സി​ലെ ഏ​റ്റ​വും വ​ലി​യ ചൈ​നീ​സ് സ്ഥാ​പ​ന​ങ്ങ​ളാ​യ ബൈ​ഡു, അ​ലി​ബാ​ബ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ഓ​ഹ​രി വി​ല ന്യൂ​യോ​ർ​ക്കി​ൽ ഇ​ടി​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ