+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊതുമാപ്പ് കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക: കല കുവൈറ്റ്

കുവൈറ്റ് സിറ്റി: ഏപ്രിൽ 1 മുതൽ 30 വരെ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിനായി നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്
പൊതുമാപ്പ് കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക: കല കുവൈറ്റ്
കുവൈറ്റ് സിറ്റി: ഏപ്രിൽ 1 മുതൽ 30 വരെ കുവൈറ്റ് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നതിനായി നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണമെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.

പൊതുമാപ്പ് കേന്ദ്രങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് നേരത്തെ കുവൈറ്റ് സർക്കാർ വ്യക്തമാക്കിയിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടുള്ള ആയിരക്കണക്കിനു പേർ കഴിഞ്ഞ ഒരു മാസത്തിലധികമായി പൊതുമാപ്പ് ക്യാമ്പുകളിൽ കഴിയുകയാണ്. കുവൈറ്റിൽ കോവിഡ് വ്യാപനം അധികമാകുന്ന സാഹചര്യം ക്യാമ്പുകളിൽ ഒന്നിച്ചു കഴിയുന്ന ഇവരിൽ ഭീതി പടർത്തുകയും കടുത്ത മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡു മായി ബന്ധപ്പെട്ട് വ്യോമയാന സർവീസുകളിൽ നില നിന്നിരുന്ന അനിശ്ചിതത്വം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് തടസമായി നിന്നിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പരിമിതമായ സർവീസുകൾ മാത്രം ക്രമീകരിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതുമാപ്പ് ക്യാമ്പുകളിൽ കാത്തിരിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് മാസങ്ങൾ വേണ്ടി വരും. കേരളമടക്കമുള്ള സംസ്ഥാന സർക്കാരുകൾ പ്രവാസികൾ മടങ്ങി വരുമ്പോൾ ആവശ്യമായ ക്രമീകരണങ്ങൾ സജീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഈ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്ന എണ്ണൂറോളം മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുകളുമായി ചേർന്ന് അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് കല കുവൈറ്റ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ് എന്നിവർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി കുവൈറ്റിൽ നിന്ന്‌ നാട്ടിലേക്ക് മടങ്ങാനായി റജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യക്കാരെ ഘട്ടം ഘട്ടമായി നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ ത്വരിതപ്പെടുത്തണമെന്നും പരിഗണന ലിസ്റ്റിൽ നിന്നും ഗർഭിണികൾ, പ്രായം ചെന്നവർ, തൊഴിൽ നഷ്ടപ്പെട്ടവർ, ഉപരി പഠനത്തിനായി നാട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥികൾ എന്നിവർക്ക് മുൻ‌ഗണന നൽകുന്നതിന് കൃത്യത ഉറപ്പാക്കാൻ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നും ശ്രദ്ധവേണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ