+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇശൽ ബാൻഡ് അബുദാബി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

അബുദാബി : കഴിഞ്ഞ 5 വർഷമായി അബുദാബി കേന്ദ്രീകരിച്ച് കലാ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഇശൽ ബാൻഡ് അബുദാബിയുടെ നേതൃത്വത്തിൽ നോമ്പുതുറ വിഭവങ്ങൾ ആവശ്യക്കാരിൽ എത്തിക്കുന്ന പുണ്യപ്രവർത്
ഇശൽ ബാൻഡ് അബുദാബി ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു
അബുദാബി : കഴിഞ്ഞ 5 വർഷമായി അബുദാബി കേന്ദ്രീകരിച്ച് കലാ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഇശൽ ബാൻഡ് അബുദാബിയുടെ നേതൃത്വത്തിൽ നോമ്പുതുറ വിഭവങ്ങൾ ആവശ്യക്കാരിൽ എത്തിക്കുന്ന പുണ്യപ്രവർത്തനം ഊർജിതമായി . നിരവധി കുടുംബങ്ങളുടെ സഹകരണത്തോടെ ഇതിനോടകം പതിനായിരത്തിലധികം ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്.

തൃശൂർ സ്വദേശികളായ അഞ്ജലിയും ഭർത്താവ് വിപിനും അമ്മ ജലജയുമടങ്ങുന്ന കുടുംബവും തിരുവനന്തപുരം സ്വദേശികളായ ഷിബുവും, ഭാര്യ ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ നഴ്‌സായി ജോലിചെയ്യുന്ന രേഖയും മധ്യപ്രദേശ് സ്വദേശിനി പ്രത്യക്ഷയും ഭർത്താവ് അരുണും ഹൽഐസ് റസ്റ്ററന്‍റ്, ഇലക്ട്രാ സ്ട്രീറ്റിലുള്ള പയ്യന്നൂർ റസ്റ്ററന്‍റ് ,കുന്നംകുളം വട്ടംപാടം സ്വദേശി മുസ്തഫക്കയും കുടുംബവും അബുദാബി ഇസ്ലാമിക് ബാങ്കിലെ സ്റ്റാഫ് അംഗങ്ങളും മുസഫയിലുള്ള ഫേമസ് ബേക്കറിയും, ടേസ്റ്റി ദർബാർ റെസ്റ്റോറന്റ്റും ഇശൽ ബാൻഡ് അബുദാബിയുടെ ഈ പ്രവർത്തനത്തിൽ സജീവമായി സഹകരിക്കുന്നു .ഇശൽ ബാൻഡ് കുടുംബത്തിലെ എല്ലാ അംഗങ്ങളും ഭക്ഷണം പാകം ചെയ്ത് നൽകുന്നതിൽ മലപ്പുറം സ്വദേശികളായ അഫ്സൽ, ബാവാ എന്നിവരും വയനാട് സ്വദേശി ഹാഷിം, തിരുവനന്തപുരം സ്വദേശി സന്ദീപ് എന്നിവരും പങ്കാളികളാണ്.

കോവിഡ് മഹാമാരിയെത്തുടർന്നു ഷോപ്പിംഗ് മാളുകൾ അടയ്ക്കുകയും ലോക്ക് ഡൗൺ നടപ്പാക്കിയതോടെ വിസിറ്റ് വീസയിൽ വന്നവരും ജോലി ഇല്ലാതെയും രോഗം മൂലവും റൂമിൽ കുടുങ്ങിയ ആളുകളുടെ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞു മാർച്ച് അവസാനത്തോടെ തന്നെ ഇശൽ ബാൻഡ് അബുദാബിയുടെ നേതൃത്വത്തിൽ നിരവധി പേർക്ക് ഭക്ഷണം നൽകി വരുന്നുണ്ടായിരുന്നു. റംസാൻ സജീവമായതോടെ ഇഫ്താർ കിറ്റ് വിതരണ പരിപാടിയും തുടരുകയായിരുന്നു. ഇതോടൊപ്പം മഫ്‌റഖ് അൽജാബർ, ബനിയാസ് ചൈനാ എന്നീ ക്യാമ്പുകളിൽ ക്വാറന്‍റൈനിൽ കഴിയുന്ന രോഗികൾക്കും ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചു നൽകിയിരുന്നു.

മുഖ്യ രക്ഷാധികാരി ഹാരിസ് നാദാപുരം, ചെയർമാൻ റഫീക്ക്‌ ഹൈദ്രോസ്, ഉപദേശക സമിതി അംഗം മഹ്‌റൂഫ് കണ്ണൂർ , ഇവന്റ് കോർഡിനേറ്റർ ഇഖ്‌ബാൽ ലത്തീഫ്, ജനറൽ കൺവീനർ അബ്ദുള്ള ഷാജി, എക്സിക്യൂട്ടീവ് അംഗങ്ങളായ സാദിഖ് കല്ലട, നിയാസ് നുജൂം, സലീത്ത്‌ രാമന്തളി, നിഷാൻ അബ്ദുൾ അസീസ്, അൻസർ വെഞ്ഞാറമൂട്‌, ഷഹീർ ഹംസ, സന്തോഷ് കണ്ണൂർ, സുനീഷ് കുമാർ, സമീർ മീനേടത്ത്, അബ്ദുൾ അസീസ് ചെമ്മണൂർ, സിയാദ് അബ്ദുൾ അസീസ്, സാബിർ മാടായി, ഫിറോസ് ഖാൻ, കമറുദ്ധീൻ നീണ്ടൂർ, ഷഫീഖ് പഴഞ്ഞി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള