+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അബുദാബി കെഎംസിസി സാനിറ്റൈസർ പുറത്തിറക്കി

അബുദാബി: അബുദാബി കെഎംസിസിയുടെ ആരോഗ്യപരിപാലന വിഭാഗമായ മെഡികെയർ നൽകി വരുന്ന കോവിഡ് സേഫ്റ്റി കിറ്റിനു വേണ്ടി സാനിറ്റൈസർ പുറത്തിറക്കി. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചും മുൻസിപ്പാലിറ്റി അംഗീകാരത്തോടെയും ക
അബുദാബി കെഎംസിസി  സാനിറ്റൈസർ പുറത്തിറക്കി
അബുദാബി: അബുദാബി കെഎംസിസിയുടെ ആരോഗ്യപരിപാലന വിഭാഗമായ മെഡികെയർ നൽകി വരുന്ന കോവിഡ് സേഫ്റ്റി കിറ്റിനു വേണ്ടി സാനിറ്റൈസർ പുറത്തിറക്കി.

സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചും മുൻസിപ്പാലിറ്റി അംഗീകാരത്തോടെയും കൂടി ഉമ്മുൽ ഖുവൈനിലെ മെഡിച്ചെ ഇൻഡസ്ട്രീസ് ആണ് കെഎംസിസിക്കു വേണ്ടി സാനിറ്റൈയിസർ നിർമിച്ചു നൽകുന്നത്.

ഷംസീർ കോട്ടപ്പള്ളിയുടെ സാന്നിധ്യത്തിൽ അബൂദാബി കെഎംസിസി പ്രസിഡന്‍റ് ഷുക്കൂർ അലി കല്ലുങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെവി മുഹമ്മദ് കുഞ്ഞി, ഭാരവാഹികളായ എ. സഫീഷ്, വി.പി. മുഹമ്മദ് ആലം, അബ്ദുള്ള കാക്കുന്നി, റഷീദ് മമ്പാട്, കെ.കെ. അഷറഫ്, ഇടിഎം സുനീർ എന്നിവർ സംസാരിച്ചു. മെഡികെയർ ടീം ചെയർമാൻ അസീസ് ആറാട്ടുകടവ് പദ്ധതി വിശദീകരിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള