+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂണിറ്റി ടാസ്ക് ഫോഴ്സിൽ വിവേക് മൂർത്തിയും പ്രമീളാ ജയ്പാലും

വാഷിംഗ്ടൺ ഡിസി: ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ജൊ ബൈഡനും മത്സര രംഗത്തു നിന്നും അവസാനം പിൻമാറിയ ബെർണി സാന്‍റേഴ്സും നിയമിച്ച യൂണിറ്റി ടാസ്ക് ഫോഴ്സിൽ മുൻ സർജൻ ജനറൽ ഡോ. വിവേക
യൂണിറ്റി ടാസ്ക് ഫോഴ്സിൽ  വിവേക് മൂർത്തിയും പ്രമീളാ ജയ്പാലും
വാഷിംഗ്ടൺ ഡിസി: ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്‍റ് സ്ഥാനാർഥിയാകാൻ സാധ്യതയുള്ള ജൊ ബൈഡനും മത്സര രംഗത്തു നിന്നും അവസാനം പിൻമാറിയ ബെർണി സാന്‍റേഴ്സും നിയമിച്ച യൂണിറ്റി ടാസ്ക് ഫോഴ്സിൽ മുൻ സർജൻ ജനറൽ ഡോ. വിവേക് മൂർത്തി, യുഎസ് പ്രതിനിധി പ്രമീള ജയ്പാൽ എന്നീ ഇന്ത്യൻ വംശജരെ ഉപാദ്ധ്യക്ഷന്മാരായി നോമിനേറ്റ് ചെയ്തു.

പാർട്ടിയുടെ ഐക്യം നിലനിർത്തുന്നതിനും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനുമായി രാഷ്ട്രം ഇന്നഭിമുഖീകരിക്കുന്ന പ്രധാന ആറു വിഷയങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ടു സമർപ്പിക്കുന്നതിനുമാണു യൂണിറ്റി ടാസ്ക് ഫോഴ്സ്.

ഇക്കണോമി, എഡ്യൂക്കേഷൻ, ഇമിഗ്രേഷൻ, ഹെൽത്ത് കെയർ, കാലാവസ്ഥമാറ്റം, ക്രിമിനൽ ജസ്റ്റിസ് റിഫോം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട പ്രധാന ആറു വിഷയങ്ങൾ. ഇതിൽ ഹെൽത്ത് പാനലിന്‍റെ ഉപാധ്യക്ഷൻമാരായിട്ടാണ് ഇരുവർക്കും സ്ഥാനം നൽകിയിരിക്കുന്നത്.

ഡമോക്രാറ്റിക് നാഷണൽ കൺവൻഷൻ ഫ്ലാറ്റ് ഫോമിൽ കമ്മിറ്റി യൂണിറ്റി ടാസ്ക് ഫോഴ്സിന്റെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യും. 2020 ലെ ഡമോക്രാറ്റിക് പാർട്ടിയുടെ അജണ്ട തയാറാക്കും. ബൈഡനും ബെർണി സാന്‍റേഴ്സും വിവിധ വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രകടിപ്പിച്ചിരുന്നത്. ബെർണിയുടെ മെഡികെയർ ഫോർ ഓൾ എന്ന ലക്ഷ്യത്തോടെ ബൈഡൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിവേക് മൂർത്തിയും പ്രമീള ജയ്പാലും ഒന്നിച്ചു ചേരുമ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് സുപ്രധാന തെരഞ്ഞെടുപ്പ് അജണ്ട ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ