+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക്ക് ഡൗൺ കാലഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന യഞ്ജത്തിൽ മാർ ജോസ് പുത്തൻ വീട്ടിൽ

ന്യൂഡൽഹി: ദ്വാരക സെന്‍റ് പയസ് ദ ടെൻത് ഇടവകയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷണ കിറ്റ് വിതരണ സംരംഭത്തിൽ ഫരീദാബാദ് സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലും പങ്കു ചേർന്നു. ലോക്ക് ഡൗൺ മൂലം ജോലി ചെയ്യാൻ സാധിക്ക
ലോക്ക് ഡൗൺ കാലഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്ന യഞ്ജത്തിൽ മാർ ജോസ് പുത്തൻ വീട്ടിൽ
ന്യൂഡൽഹി: ദ്വാരക സെന്‍റ് പയസ് ദ ടെൻത് ഇടവകയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷണ കിറ്റ് വിതരണ സംരംഭത്തിൽ ഫരീദാബാദ് സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിലും പങ്കു ചേർന്നു.

ലോക്ക് ഡൗൺ മൂലം ജോലി ചെയ്യാൻ സാധിക്കാത്തതിനാൽ ഭക്ഷണം ഇല്ലാതെ വിഷമത അനുഭവിക്കുന്ന ധാരാളം കുടുംബങ്ങൾ ഉണ്ടെന്നു മനസിലാക്കിയ ഇടവക നേതൃത്വം അവരെ സഹായിക്കാനായി മുന്നോട്ടു വന്നു എന്നും ഇടവകാംഗങ്ങളുടെ സംഭാവന കൊണ്ടും സഹകരണം കൊണ്ടും ഈ സംരംഭം ഏതാനും ആഴ്ച കളായി നടന്നുകൊണ്ടിരിക്കുകയാണെന്നും വികാരി ഫാ. ബിജു കണ്ണാന്പുഴ അറിയിച്ചു.

ഈ കാലയളവിൽ രൂപതയും രൂപതയോടു ചേർന്ന് വിവിധ ഇടവകകളും നടത്തി കൊണ്ടിരിക്കുന്ന എല്ലാ സേവനങ്ങളും മാതൃകാപരവും അഭിനന്ദനീയവും ആണെന്ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണി കുളങ്ങര പറഞ്ഞു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്