+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അലയുടെ ടെലി കോൺഫറൻസിൽ മന്ത്രി കെ.കെ. ഷൈലജ ടീച്ചറും കെ. വരദരാജനും പങ്കെടുക്കും

ന്യൂയോർക്ക് : ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനുമായി കേരളാ ആരോഗ്യ മന്ത്രി കെ .കെ. ഷൈലജ ടീച്ചറും നോ
അലയുടെ  ടെലി  കോൺഫറൻസിൽ   മന്ത്രി കെ.കെ. ഷൈലജ ടീച്ചറും കെ. വരദരാജനും  പങ്കെടുക്കും
ന്യൂയോർക്ക് : ആർട്ട് ലവേർസ് ഓഫ് അമേരിക്കയുടെ നേതൃത്വത്തിൽ അമേരിക്കയിലുള്ള പ്രവാസികളുമായി സംസാരിക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിനുമായി കേരളാ ആരോഗ്യ മന്ത്രി കെ .കെ. ഷൈലജ ടീച്ചറും നോർക്ക വൈസ് ചെയർമാൻ കെ. വരദരാജനും വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു സംസാരിക്കും. കേരളം എങ്ങനെ കോവിഡിനെ നേരിട്ടു , കേരള ഗവൺമെന്‍റിനോനുള്ള ചോദ്യങ്ങൾ, കേരളത്തിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ, അവരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ നേരിട്ട് സംവദിക്കാനുള്ള അവസരമാണ് കോൺഫറൻസിലൂടെ ലക്ഷ്യമിടുന്നത്.

മേയ് 23നു (ശനി) രാവിലെ 11നു (ഈസ്റ്റേൺ ടൈം) 10 നു (CT time ) കൂടുന്ന വീഡിയോ കോൺഫറൻസിലാണ് നേതാക്കൾ പങ്കെടുക്കുന്നത്.

സൂം മീറ്റിങ്ങ്: https://flsv.zoom.us/j/82311222700
Meeting ID: 823 1122 2700
One tap mobile US : ‪+1312 626 6799,,82311222700#‬
OR ‪+1 646 558 8656,,82311222700#

കോവിഡിനെ കുറിച്ചുള്ള ബോധവല്‍ക്കരണ ശ്രമങ്ങളും മാനസിക ധൈര്യം കൊടുക്കുവാനുമുള്ള ശ്രമങ്ങളാണ് ആർട്ട് ലവേർസ് അമേരിക്കയുടെ ലക്ഷ്യം. രോഗബാധിതരും അവരുടെ ബന്ധുക്കളെയും സമാശ്വസിപ്പിക്കുവാനും അവർക്കുവേണ്ട സഹായങ്ങൾ ചെയ്യുക എന്നതുകൂടിയാണ് ആർട്ട് ലവേർസ് ഓഫ് അമേരിക്ക ഉദ്ദേശിക്കുന്നത്.

വിവരങ്ങൾക്ക്: ടെറൻസൺ തോമസ് ( പ്രസിഡന്‍റ്) 914 -255 -0176 , കിരൺ ചന്ദ്രൻ (സെക്രട്ടറി) 319 -693 -3336, ഡോ. ജേക്കബ് തോമസ് (ട്രഷർ) 718-406 -2541.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ