സ്പെ​യ്നി​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്രാ നി​രോ​ധ​നം ജൂ​ണ്‍ 15 വ​രെ നീ​ട്ടി

10:23 PM May 16, 2020 | Deepika.com
മാ​ഡ്രി​ഡ്: അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​രോ​ധ​നം സ്പെ​യ്ൻ ജൂ​ണ്‍ പ​തി​ന​ഞ്ചു വ​രെ നീ​ട്ടി. അ​നി​വാ​ര്യ​മാ​യ യാ​ത്ര​ക​ൾ​ക്കു മാ​ത്രം ഇ​ള​വ് ല​ഭി​ക്കും.

രാ​ജ്യ​ത്ത് പു​തി​യ​താ​യി എ​ത്തു​ന്ന​വ​ർ​ക്ക് ക്വാ​റ​ന്‍റൈൻ നേ​ര​ത്തെ ത​ന്നെ നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. ക​ര, ക​ട​ൽ, ആ​കാ​ശം എ​ന്നി​വ വ​ഴി നി​ല​വി​ൽ സ്പാ​നി​ഷ് പൗ​ര​ൻ​മാ​ർ​ക്കോ സ്പാ​നി​ഷ് റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ഉ​ള്ള​വ​ർ​ക്കോ മാ​ത്ര​മേ ഇ​പ്പോ​ൾ രാ​ജ്യ​ത്തെ​ത്താ​ൻ അ​നു​വാ​ദ​മു​ള്ളൂ.

ദീ​ർ​ഘ​ദൂ​ര ട്ര​ക്കു​ക​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്കും ആ​രോ​ഗ്യ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും കെ​യ​ർ ജീ​വ​ന​ക്കാ​ർ​ക്കും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്കും ജോ​ലി​പ​ര​മാ​യ യാ​ത്ര​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വ് ന​ൽ​കും.

ടൂ​റി​സം ര​ക്ഷാ പാ​ക്കേ​ജു​മാ​യി ഫ്രാ​ൻ​സ്

പാ​രീ​സ്: ഫ്ര​ഞ്ച് സ​ന്പ​ദ് വ്യ​വ​സ്ഥ​യു​ടെ പ്ര​ധാ​ന ക​ണ്ണി​ക​ളി​ലൊ​ന്നാ​യ ടൂ​റി​സം മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി. പ​തി​നെ​ട്ടു ബി​ല്യ​ൻ യൂ​റോ​യാ​ണ് ഇ​തി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റ്റ​വും തി​ര​ക്കേ​റി​യ ടൂ​റി​സ്റ്റ് സീ​സ​ണാ​യ വേ​ന​ല​വ​ധി​ക്കാ​ലം ന​ഷ്ട​പ്പെ​ടു​ത്താ​തെ മു​ന്നോ​ട്ടു പോ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​രും ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​ക​ളും.

അ​തേ​സ​മ​യം, അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക​ൾ​ക്കു നി​യ​ന്ത്ര​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക മാ​ത്ര​മാ​യി​രി​ക്കും ഇ​പ്പോ​ൾ മു​ന്നി​ലു​ള്ള വ​ഴി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ